Quantcast

ദുബൈ യാത്രക്ക് എടുക്കുന്ന പി.സി.ആർ പരിശോധനയിൽ ക്യുആര്‍ കോഡ് നിർബന്ധമാക്കി

ക്യുആര്‍ കോഡ് ഇല്ലാത്ത പിസിആർ ഫലവുമായി ഇനി മുതൽ ദുബൈയിലേക്ക് യാത്രാനുമതി ലഭിക്കില്ല.

MediaOne Logo

  • Published:

    18 Feb 2021 1:14 AM GMT

ദുബൈ യാത്രക്ക് എടുക്കുന്ന പി.സി.ആർ പരിശോധനയിൽ ക്യുആര്‍ കോഡ് നിർബന്ധമാക്കി
X

ദുബൈയിലേക്ക് യാത്ര ചെയ്യാൻ നാട്ടിൽ നിന്ന് എടുക്കുന്ന പിസിആർ പരിശോധനയിൽ ക്യുആര്‍ കോഡ് നിർബന്ധമാക്കി. ദുബൈ ഹെൽത്ത് അതോറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് അടക്കം വിമാന കമ്പനികളും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ക്യുആര്‍ കോഡ് സ്കാൻ ചെയ്താൽ സാമ്പിൾ ശേഖരിച്ച സമയം, പരിശോധന പൂർത്തിയാക്കിയ സമയം എന്നീ വിശദാംശങ്ങൾ ലഭ്യമാകുന്ന വിധമായിരിക്കണം പരിശോധനാ ഫലം. ക്യുആര്‍ കോഡ് ഇല്ലാത്ത പിസിആർ ഫലവുമായി ഇനി മുതൽ ദുബൈയിലേക്ക് യാത്രാനുമതി ലഭിക്കില്ല.

യുഎഇയിൽ ഇന്നലെ കോവിഡ് ബാധിച്ച് 14 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 1055 ആയി. 3452 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 3570 പേരുടെ രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 3,58,583 ആയി. ആകെ രോഗമുക്തരുടെ എണ്ണം 3,43,935ലെത്തി

TAGS :

Next Story