സൌദിയില്‍ ആഭ്യന്തര ഹജ്ജ് ബുക്കിംങ് ശനിയാഴ്ച മുതല്‍; രജിസ്ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കാം
സൌദിയില്‍ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തീകരണം ശനിയാഴ്ച മുതല്‍ ആരംഭിക്കും.
സൌദിയില്‍ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തീകരണം ശനിയാഴ്ച മുതല്‍ ആരംഭിക്കും. ദുല്‍ഹജ്ജ് ഏഴ് വരെ ഈ സേവനം തുടരും. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് വെള്ളിയാഴ്ച വരെ ഹജ്ജിന് പ്രാഥമിക രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.
അനുയോജ്യമായ ഹജ് പാക്കേജുകളും സര്‍വീസ് കമ്പനികളെയും തെരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന നടപടികളാണ് വെള്ളിയാഴ്ച പൂര്‍ത്തിയാവുക. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ണമായും പൂര്‍ത്തീകരിക്കുന്ന നടപടി ദുല്‍ഖഅ്ദ ഒന്നിന് തുടക്കമാകും. അതായത് ശനിയാഴ്ച മുതല്‍ ഹജ്ജിന് പോകേണ്ടവര്‍ പണമടച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഏറ്റവുമാദ്യം ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ വഴി പണമടയ്ക്കുന്നവര്‍ക്കാണ് ഹജിന് അവസരം. ശനിയാഴ്ച രാവിലെ 8 മണിമുതല്‍ സൗദി ഹജ്ജ് മന്ത്രാലയത്തിന്‍റെ വെബ് സൈറ്റ് വഴി ബുക്ക് ചെയ്യുന്നതിനും പണമടക്കുന്നതിനും സൗകര്യമുണ്ടാകും.
ദുല്‍ഹജ്ജ് ഏഴ് വരെ ഈ സേവനും തുടരും. വേണ്ട ഹജ്ജ് പാക്കേജ് നേരത്തെ തെരഞ്ഞെടുത്തവര്‍ ബുക്കിങ് ഉടന്‍ പൂര്‍ത്തീകരിക്കണം. തുടര്‍ന്ന് മൊബൈലില്‍ എസ്.എം.എസായി എത്തുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സദ്ധാദ് വഴി പണമടക്കുകയും അബ്ഷിര്‍ സേവനം വഴി ഹജ്ജ് പെര്‍മ്മിറ്റ് പ്രിന്‍റ് ചെയ്യുകയും ചെയ്യാം. വിഷ് ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലാത്തവര്‍ക്കും മാറ്റം വരുത്തേണ്ടവര്‍ക്കും ശവ്വാല്‍ 30 വരെ സേവനം ലഭ്യമാകും. ഹജ്ജ് മന്ത്രാലയത്തിന്‍റെ വെബ് സൈറ്റ് തുറന്ന് ഇഖാമ നമ്പറും ജനനതിയതിയും നല്‍കിയാല്‍ വിവിധ നിരക്കുകളിലുള്ള 5 പാക്കേജുകള്‍ വരെ വിഷ്‍ലിസ്റ്റിലുള്‍പ്പെടുത്തുന്നതിനും മാറ്റം വരുത്തുന്നതിനും അവസരമുണ്ട്.
Adjust Story Font
16