തീര്‍ഥാടക പ്രവാഹം തുടങ്ങി; ഹാജിമാരെ സ്വീകരിച്ച് ഹറമുകള്‍
ഇന്നലെയെത്തിയ ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മസ്ജിദുന്നബവിയിലെത്തി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പ്രവാചകന്റെ ഖബറിടത്തില്‍ സലാം പറഞ്ഞ് മടങ്ങി. ഇനി ചരിത്ര പ്രധാന സ്ഥലങ്ങളും കേന്ദ്രങ്ങളും ഇവര്‍ സന്ദര്‍ശിക്കും.
ഹജ്ജിനായെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ സന്ദര്‍ശനത്തില്‍. വിവിധ രാജ്യങ്ങളില്‍ നിന്നും ഹജ്ജിനായി തീര്‍ഥാടകരുടെ പ്രവാഹം സൌദിയിലേക്ക് ശക്തമായി. അരലക്ഷത്തിലേറെ തീര്‍ഥാടകരാണ് ഇതിനകം മദീന-ജിദ്ദ വിമാനത്താവളങ്ങളില്‍ ഇറങ്ങിയത്.
ഇന്നലെയെത്തിയ ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം പുലര്‍ച്ചയോടെ മസ്ജിദുന്നബവിയിലെത്തി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പ്രവാചകന്റെ ഖബറിടത്തില്‍ സലാം പറഞ്ഞ് മടങ്ങി. ഇനി ചരിത്ര പ്രധാന സ്ഥലങ്ങളും കേന്ദ്രങ്ങളും ഇവര്‍ സന്ദര്‍ശിക്കും. ഇതിന് ശേഷം മസ്ജിദുന്നബവിയില്‍ ഹജ്ജിനായി നീങ്ങും വരെ കഴിച്ചു കൂട്ടും. ഹജ്ജിനായെത്തുന്ന ഓരോ സംഘങ്ങളും ഇത് തുടരും.
എഴുപത് വിമാനങ്ങളാണ് ഇന്നലെ വിവിധ രാജ്യങ്ങളില്‍ നിന്നായി മദീന വിമാനത്താവളത്തിലെത്തിയത്. ഇന്ന് ഇന്ത്യയില്‍ നിന്നു മാത്രം 10 വിമാനങ്ങള്‍. നൂറിലേറെ സര്‍വീസുകളുണ്ടാകും വരും ദിനങ്ങളില്‍. ജിദ്ദ വിമാനത്താവളങ്ങളിലേക്കെത്തുന്നവര്‍ മക്കയിലെത്തി ഉംറ നിര്‍വഹിക്കുന്നുണ്ട്. ഈ വര്‍ഷം 20 ലക്ഷത്തിലേറെ തീര്‍ഥാടകരാണ് ഹജ്ജിനായെത്തുക.
ഇന്ത്യയില്‍ നിന്നും 1,28,700 പേര്‍. ഇവരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വിപുലമാണ് ഹജ്ജ് മേഖല. ദുല്‍ഹജ്ജ് ആറിനകം ലോക രാജ്യങ്ങളിലെ ഹാജിമാര്‍ സൌദിയില്‍ പ്രവേശിക്കണം. ദുല്‍ ഹജ്ജ് പതിനാറിന് തുടങ്ങും മടക്കയാത്ര.
Adjust Story Font
16