Quantcast

സ്വദേശിവത്കരണം ശക്തമാകുമ്പോഴും സൗദിയിലേക്ക് വിദേശ തൊഴിലാളികളുടെ ഒഴുക്ക്

കണക്ക് പ്രകാരം തൊഴിലിനായി മാത്രം അനുവദിച്ചത് 3,41,461 വിസകള്‍. ഇവരുടെ ആശ്രിതരായി എത്താനിടയുള്ളവരുടെ കണക്കില്ലാതെയാണിത്. സാധാരണ രാജ്യത്ത് അനുവധിക്കുന്ന വിസകളില്‍ പകുതിയോളം ഗാര്‍ഹിക വിസകളാണ്

MediaOne Logo

Web Desk

  • Published:

    5 Aug 2018 3:00 AM GMT

സ്വദേശിവത്കരണം ശക്തമാകുമ്പോഴും സൗദിയിലേക്ക് വിദേശ തൊഴിലാളികളുടെ ഒഴുക്ക്
X

സ്വദേശിവത്കരണം ശക്തമാകുമ്പോഴും പ്രതീക്ഷ നല്‍കി സൗദിയിലേക്ക് ഇന്ത്യക്കാരടക്കം വിദേശ തൊഴിലാളികളുടെ ഒഴുക്ക്. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം പുതിയ തൊഴില്‍ വിസകളില്‍ എത്തിയത് മൂന്നര ലക്ഷത്തോളം പേരാണ്. തൊഴില്‍ വിപണിയുടെ ആവശ്യമനുസരിച്ചാണ് കൂടുതല്‍ വിസകള്‍ അനുവദിച്ചത്.

ഈ വര്‍ഷം ആദ്യ നാലു മാസങ്ങളില്‍ സൗദിയില്‍ നിന്നും മടങ്ങിയത് എട്ട് ലക്ഷം വിദേശികളാണ്. ജോലിക്കാരും കുടുംബങ്ങളും ഇതിലുണ്ടായിരുന്നു. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചു പോക്കായിരുന്നു അത്. എന്നാല്‍ ആ ഞെട്ടലിന് പിന്നാലെയാണ് പുതുതായി രാജ്യത്ത് എത്തിയ വിദേശി തൊഴിലാളികളുടെ എണ്ണം തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുറത്ത് വിട്ടത്.

കണക്ക് പ്രകാരം തൊഴിലിനായി മാത്രം അനുവദിച്ചത് 3,41,461 വിസകള്‍. ഇവരുടെ ആശ്രിതരായി എത്താനിടയുള്ളവരുടെ കണക്കില്ലാതെയാണിത്. സാധാരണ രാജ്യത്ത് അനുവധിക്കുന്ന വിസകളില്‍ പകുതിയോളം ഗാര്‍ഹിക വിസകളാണ്. ഇത്തവണ അനുവദിച്ചതില്‍ 65 ശതമാനവും ഗാര്‍ഹിക വിസകള്‍ തന്നെ. ഇതര വിസകളിലും വിവിധ ജോലികളിലേക്ക് വിസകള്‍ അനുവദിച്ചു. സ്വദേശിവത്കരണം ബാധകമല്ലാത്ത മേഖലയിലേക്ക് തൊഴില്‍ വിപണിക്ക് ആവശ്യമായതിനാല്‍ വിദേശ തൊഴിലാളികളുടെ ഒഴുക്ക് തുടരുന്നു എന്ന് ചുരുക്കം.

TAGS :

Next Story