സൗദിയില്‍ വാറ്റ് പരിശോധനയില്‍ മുന്നൂറിലെറെ നിയമ ലംഘനങ്ങള്‍ പിടികൂടി
വ്യാജ നമ്പർ ഉപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്നും വാറ്റ് ഈടാക്കിയ സ്ഥാപനങ്ങള്‍ക്ക് വന്‍ തുക പിഴ വിധിച്ചു
സൗദി വാണിജ്യ മന്ത്രാലയവും സകാത്ത് ആന്റ് ടാക്‌സ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ 323 വാറ്റ് നിയമലംഘനങ്ങള്‍ പിടികൂടി.കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായായി നടത്തിയ പരിശോധനയിലാണ് തിരിമറികൾ കണ്ടത്തിയത്.
മൊബൈല്‍, ഇലക്ട്രോണിക്, വീട്ടുപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ രണ്ടായിരത്തോളം പരിശോധനയിൽ നിയമ ലംഘനങ്ങള്‍ അധികവും വാറ്റ് രജ്സട്രേഷനുമായി ബന്ധപ്പെട്ടാണെന്ന് കണ്ടത്തി.
രജിസ്റ്റര്‍ ചെയ്യാതെ ബില്ലില്‍ വ്യാജ വാറ്റ് നമ്പര്‍ ചേര്‍ത്തതായും പരിശോധനയില്‍ തെളിഞ്ഞു. വ്യാജ നമ്പര്‍ ഉപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്നും വാറ്റ് ഈടാക്കിയ സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ വീണു. കൃത്യം ആവര്‍ത്തിച്ചാല്‍ നിയമ നടപടിയുണ്ടാകും.
വ്യാജ വാറ്റ് നമ്പര്‍ ഉപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്നും തുക ഈടാക്കുന്ന സ്ഥാപനങ്ങളെ തിരിച്ചറിയാന്‍ ആപ്ലിക്കേഷന്‍ ഉണ്ട്. രാജ്യത്തെ എല്ലാ ഉപഭോക്താക്കളും വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള വാറ്റ് അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തണമെന്നും അതികൃതര്‍ ഓര്‍മ്മിപ്പിച്ചു.
Adjust Story Font
16