1,613 തടവുകാര്‍ക്ക് മോചനം, യുഎഇയുടെ പെരുന്നാള്‍ സമ്മാനം
ബലിപെരുന്നാള്‍ പ്രമാണിച്ച് യു എ ഇയില്‍ ആയിരത്തി അറുനൂറ്റി പതിമൂന്ന് തടവുകാര്‍ക്ക് മോചനം. അബൂദബിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മോചിതരാകുന്നത്. 704 പേര്‍ക്കാണ് യു എ ഇ പ്രസിഡന്റ് മോചനം പ്രഖ്യാപിച്ചത്.
യു എ ഇ പ്രസിഡന്റും അബൂദബി ഭരണാധാകാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി, റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി എന്നിവരാണ് പെരുന്നാളിന് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തവിട്ടത്. അബൂദബിയില്‍ 704 പേരും, ദുബൈയില്‍ 547 പേരും ജയില്‍ മോചിതരാകും. അജ്മാനില്‍ 90 തടവുകാരും, റാസല്‍ഖൈമയില്‍ 272 പേരുമാണ് ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെടുക.
Next Story
Adjust Story Font
16