ഹജ്ജ് കര്‍മങ്ങള്‍ക്കായി ഹാജിമാര്‍ മിനായിലേക്ക് പുറപ്പെട്ടു
മനസ്സു നിറയെ നാടിനുള്ള പ്രാര്‍ഥനകളുമായാണ് ഹാജിമാര്‍.
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി ഹാജിമാര്‍ മിനായിലേക്ക് പുറപ്പെട്ടു. ഇനി മിനായിലാണ് ഹാജിമാര്‍ തമ്പടിക്കുക. തിങ്കളാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. മലയാളി ഹാജിമാരില്‍ പലരുടെയും വീടുകള്‍ വെള്ളത്തിലാണ്. മനസ്സു നിറയെ നാടിനുള്ള പ്രാര്‍ഥനകളുമായാണ് ഹാജിമാര്‍.
പുതിയൊരു ജന്മം തേടി ഹജ്ജിനെത്തിയതാണ് ഹാജിമാര്‍. പക്ഷേ ഉള്ളം നിറയെ നാടാണ്. നാടിനു വേണ്ടിയുള്ള പ്രാര്‍ഥനയാണ്. തിങ്കളാഴ്ചയാണ് അറഫ സംഗമം. ഇതിന് മുന്നോടിയായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ മിനായിലെത്തി തങ്ങും. പക്ഷേ പുറപ്പെടാനൊരുങ്ങിയ ഹാജിമാരെ കാണാനെത്തിയ മീഡിയവണ്‍ സംഘത്തിനു മുന്നില്‍ അവരുടെ വാക്കുകള്‍ ഇടറി.
ഏറെക്കാലത്തെ പ്രാര്‍ഥനക്കൊടുവില്‍ പുണ്യഭൂമിയില്‍ എത്തിയെങ്കിലും ചിലരുടെ കണ്ണില്‍ നിറയെ ഉരുള്‍പൊട്ടല്‍ കാത്തു നില്‍ക്കുന്ന മലയടിവാരമുണ്ട്. നാടിന് ദാനമായി ഉള്ളു നിറയെ പ്രാര്‍ഥന നേരുകയാണിവര്‍.
Adjust Story Font
16