കേരളത്തിന്റെ പുനര്‍നിര്‍മാണം: വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ 50 കോടിയുടെ പദ്ധതി
വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമാണം മേഖലക്ക് ഊന്നല്‍
പ്രളയ കെടുതി നേരിട്ട കേരളത്തിന്റെ പുനർനിർമാണത്തിന് അബൂദബിയിലെ വി.പി.എസ് ഹെൽത്ത് കെയർ 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമാണം എന്നീ മേഖലകള്‍ക്കാണ് ഊന്നല്‍.ഈ മേഖലകളിലെ വിദഗ്ധരുമായി ചേർന്നായിരിക്കും പ്രവര്‍ത്തനം. പ്രാദേശിക അതോറിറ്റികളെ പ്രധാന പങ്കാളികളാക്കിയാണ് കേരളത്തിന്റെ പുരധിവാസത്തിന് ശ്രമിക്കുന്നതെന്ന് വി.പി.എസ്. ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. ശംഷീർ വയലിൽ പറഞ്ഞു. നിലവില്‍ തങ്ങളുടെ സംഘം ദുരന്തഭൂമിയിൽ പ്രവർത്തിച്ചുവരികയാണ്. വസ്ത്രം, ഭക്ഷണം, ഒൗഷധം, വെള്ളം തുടങ്ങിയവ ലഭ്യമാക്കുന്ന നടപടികള്‍ തുടരും.
അപ്രതീക്ഷിതമായ പ്രളയ ദുരന്തത്തിൽ ധീരതയുടെയും മാനവികതയുടെയും ഉത്തമ ദൃഷ്ടാന്തങ്ങളാണ് കാണുന്നത്. സംസ്ഥാന പ്രാദേശിക സംഘടനകൾ, ഇന്ത്യൻ സൈന്യം, നേവി, വിവിധ മേഖലകളിൽനിന്നുള്ള ജനങ്ങൾ എന്നിവരുടെ അസാധാരണമായ പ്രയത്നങ്ങൾ പ്രശംസനീയമാണെന്നും ഷംസീര്‍ വയലില്‍ പറഞ്ഞു.
Adjust Story Font
16