പ്രളയത്തിലകപ്പെട്ട് യാത്രാ രേഖകള്‍ നഷ്ടമായ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവ് പ്രഖ്യാപിച്ച് ദമ്മാം ഇന്ത്യന്‍ സ്കൂള്‍
കേരളത്തിലുണ്ടായ പ്രളയത്തിലകപ്പെട്ട് യാത്രാ രേഖകളും മറ്റും നഷ്ടമായ സ്കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവ് പ്രഖ്യാപിച്ച് ദമ്മാം ഇന്ത്യന്‍ സ്കൂള്‍. വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുമ്പോള്‍ കൃത്യസമയത്ത് തിരിച്ചെത്താന്‍ സാധിക്കാതതവര് മുന്‍കൂട്ടി സ്കൂളിനെ അറിയിക്കണമെന്ന് അതികൃതര്‍ അറിയിച്ചു. സൗദിയിലെ ഇന്ത്യന്‍ സ്കൂളുകള്‍ വേനല്‍ അവധി കഴിഞ്ഞ് ഞായറാഴ്ചയാണ് തുറക്കുന്നത്.
ദമ്മാം ഇന്ത്യന്‍ സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രത്യേക ഇളവ് ലഭ്യമാവുക. വേനല്‍ അവധി കഴിഞ്ഞ് സെപ്തംബര്‍ രണ്ടിന് സ്കൂളുകള്‍ തുറക്കാനിരിക്കെ ഒരു ദിവസം മുമ്പ് അധ്യാപകരെല്ലാം സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സ്കൂള്‍ ചട്ടം.
പ്രളയ ബാധിതരായ രക്ഷിതാക്കള്‍ക്ക് വിദ്യാര്‍ത്ഥികളെ സ്കൂള്‍ തുറക്കുന്ന ദിവസം ഹാജരാക്കാന്‍ സാധിക്കാത്ത പക്ഷം അതും സ്കൂളിനെയോ ക്ലാസ് ടീച്ചറെയോ അറിയക്കണമെന്നും സ്കൂള്‍ അതികൃതര്‍ അറിയിച്ചു. സ്കൂളിന്റെ ഭാഗത്തു നിന്നുള്ള ഈ തീരുമാനം പതിനാറായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളിലെ മലയാളി രക്ഷിതാക്കള്‍ക്കും വിദ്യാര്ത്ഥികള്ക്കമാണ് ഏറെ ഗുണകരമാവുക.
Adjust Story Font
16