Quantcast

‘കേരള പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ​പ്രവാസലോകത്തിന്റെ വൈദഗ്ധ്യം പരിഗണിക്കണം’

മികച്ച ഗൾഫ്മോഡലുകൾ കൂടി സർക്കാർ പരിഗണിക്കണം എന്ന് പ്രവാസലോകത്തെ വിദഗ്ധരും സാമൂഹിക പ്രവർത്തകരും

MediaOne Logo

Web Desk

  • Published:

    2 Sep 2018 2:09 AM GMT

‘കേരള പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ​പ്രവാസലോകത്തിന്റെ വൈദഗ്ധ്യം പരിഗണിക്കണം’
X

കേരളത്തിന്റെ പുനർ നിർമാണ പ്രവർത്തനങ്ങളിൽ പ്രവാസലോകത്തിന്റെ വൈദഗ്ധ്യം ഫലപ്രദമായി ഉപയോഗിക്കണമെന്ന ആവശ്യം ഉയരുന്നു. സാമ്പത്തിക സമാഹരണത്തിനൊപ്പം മികച്ച ഗൾഫ്മോഡലുകൾ കൂടി സർക്കാർ പരിഗണിക്കണം എന്നാണ് പ്രവാസലോകത്തെ വിദഗ്ധരും സാമൂഹിക പ്രവർത്തകരും നിർദേശിക്കുന്നത്.

കേരളത്തെ പുനർ നിർമിക്കാനുള്ള മുഖ്യന്ത്രി പിണറായി വിജയന്റെ അഭ്യർഥനക്ക് ഗൾഫിൽ നിന്നും അനുകൂല പ്രതികരണമാണുള്ളത്. സാധ്യമായ എല്ലാ നിലക്കും കേരളത്തിന്റെ പുനർനിർമാണ പദ്ധതികൾക്ക്
പിന്തുണ നൽകാൻ തന്നെയാണ് പ്രവാസികളും കൂട്ടായ്മകളും തയാറെടുക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളും മാതൃകകളും നിലനിൽക്കുന്ന ഗൾഫ് നഗരങ്ങളിലെ പ്രഗൽഭരുടെ സഹകരണം സംസ്ഥാനത്തിനു ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഗൾഫിലുള്ളവരും തിരിച്ചു വന്നവരുമായ വൈദഗ്ധ്യമുള്ള മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനും സർക്കാർ തയാറാവണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പുനർ നിർമിക്കപ്പെടുന്ന കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങൾ നടത്താൻ പലരും തയാറാണെന്ന്
സാമ്പത്തിക വിദഗ്ധരും വ്യക്തമാക്കുന്നു. സർക്കാർ തലത്തിൽ ഇൗ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നടപടി ഉണ്ടാകുമെന്നാണ്
പ്രവാസ ലോകം കരുതുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം ഗൾഫിലെത്തുമ്പോൾ ഇക്കാര്യങ്ങളും അജണ്ടയിൽ ഉണ്ടായിരിക്കണമെന്നും പ്രവാസി സമൂഹം ആവശ്യപ്പെടുന്നു.

TAGS :

Next Story