എണ്ണ ഉൽപാദനം വർദ്ദിപ്പിച്ച് സൗദി അറേബ്യ; വില ബാരലിന് 80 ഡോളറിനടുത്ത്
ഒപെക് രാജ്യങ്ങളുടെ എണ്ണയുല്‍പാദനം ഈ വർഷത്തെ ഏറ്റവും ഉയർന്ന തോതിലാണ്
ഉല്‍പാദന കയറ്റുമതിയിലെ വിടവ് നികത്താനായി സൗദി അറേബ്യ എണ്ണ ഉൽപാദനം വര്‍ധിപ്പിച്ചു. ഇറാനടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള എണ്ണ കയറ്റുമതിയിലെ കുറവ് നികത്താനാണ് നടപടി. ഒപെക് രാജ്യങ്ങളുടെ എണ്ണ ഉൽപാദനം ഈ വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്.
ഈ വര്‍ഷം ജൂലൈയിൽ പത്തേ കാല്‍ ദശലക്ഷം ബാരലായിരുന്നു സൗദിയുടെ എണ്ണ ഉൽപാദനം. ഇത് കഴിഞ്ഞ മാസം പത്തര ദശലക്ഷത്തിലേക്കെത്തി. അതായത് ഒപെക് രാജ്യങ്ങളുടെ എണ്ണയുല്‍പാദനം ഈ വർഷത്തെ ഏറ്റവും ഉയർന്ന തോതിലാണ്. 15 രാജ്യങ്ങളാണ് ഒപെക്കിലുള്ളത്. ശരാശരി വില കണക്കാക്കിയാല്‍ താരതമ്യേന മികച്ച വിലയിലാണ് എണ്ണ വിപണി.
അമേരിക്കൻ ഉപരോധം മൂലം ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി കുറഞ്ഞിരുന്നു. ഒപെകിന്റെ എണ്ണ ഉൽപാദനവും ജൂലൈയെ അപേക്ഷിച്ച് ആഗസ്തില്‍ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് സൗദി എണ്ണ ഉത്പാദനം കൂട്ടിയത്. ആഗോള വിപണിയിൽ എണ്ണ വില ഇടിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷത്തിന്റെ തുടക്കം മുതൽ ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറച്ചിരുന്നു. വില ഉയർന്നതോടെ ഉൽപാദനം വർധിപ്പിക്കാൻ കഴിഞ്ഞു. ഇതിന് പിന്നാലെ 2014ന് ശേഷം ആദ്യമായി എണ്ണ വില ബാരലിന് 80 ഡോളറിന് അടുത്തെത്തുകയും ചെയ്തിരുന്നു.
Adjust Story Font
16