Quantcast

പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കുമെന്ന് സൗദി

സാംസ്കാരിക അതോറിറ്റിയുമായി സൗദി പൈതൃക വകുപ്പ് ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു

MediaOne Logo

Web Desk

  • Published:

    3 Sep 2018 6:25 PM GMT

പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കുമെന്ന് സൗദി
X

പൈതൃക സംരക്ഷണത്തിന് സാംസ്കാരിക അതോറിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സൗദി പൈതൃക വകുപ്പിന്റെ തീരുമാനം. ഇതിനായി ഇരു വിഭാഗവും ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ടൂറിസം പദ്ധതി ലക്ഷ്യം വെച്ചുള്ളതാണ് തീരുമാനം.

പരിഗണിക്കാതെ കിടക്കുന്ന വിവിധ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുണ്ട് സൗദിയില്‍. ഇവിയില്‍ ചിലത് സാസ്കാരിക വകുപ്പിന് കീഴിലാണ്. മറ്റുള്ളവ പൈതൃക മേല്‍നോട്ട വകുപ്പിന് കീഴിലും. ഇവ ഒന്നിച്ച് സംരക്ഷിച്ച് നിര്‌ത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള ധാരണാ പത്രങ്ങളാണ് ഇരു വകുപ്പുകളും ഒപ്പു വെച്ചത്. പൈതൃക സംരക്ഷണ സൊസൈറ്റിയും ജനറല്‍ കള്‍ച്ചര്‍ അതോറിറ്റിയും തമ്മിലാണ് ധാരണ. രാജ്യത്തിന്‍റെ സാംസ്കാരിക പാരന്പര്യം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ കലകളുടെ പ്രോത്സാഹനവും ലക്ഷ്യമാണ്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വിവിധ കലാ സാംസ്കാരിക പരിപാടികള്‍ നടക്കുന്നുണ്ട്. വിദേശി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി മദാഇന്‍ സ്വാലിഹ് അടക്കമുള്ള ചില കേന്ദ്രങ്ങള്‍ അറ്റകുറ്റ പണിക്കായി അടച്ചിട്ടുണ്ട്. ഇവിടെ കൂടുതല്‍ സുരക്ഷാ വിഭാഗത്തെ വിന്യസിച്ച് സംരിക്ഷിച്ച് നിര്‍ത്താന്‍ നേരത്തെ ധാരണയായുരുന്നു. സൗദിയുടെ സാംസ്കാരിക സമ്പന്നത ലോകത്തിന് പരിചയപ്പെടുത്തലാണ് പദ്ധതികളുടെയെല്ലാം ലക്ഷ്യം.

TAGS :

Next Story