Quantcast

ഹൂതികളെ ലക്ഷ്യം വെച്ച് ആക്രമണം; കൊല്ലപ്പെട്ടത് മുഴുവന്‍ സാധാരണക്കാര്‍

കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന് സഖ്യസേന

MediaOne Logo

Web Desk

  • Published:

    6 Sep 2018 6:54 PM GMT

ഹൂതികളെ ലക്ഷ്യം വെച്ച് ആക്രമണം; കൊല്ലപ്പെട്ടത് മുഴുവന്‍ സാധാരണക്കാര്‍
X

യമനില്‍ ഹൂതികളെ ലക്ഷ്യം വെച്ച ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദികള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് സൗദി സഖ്യസേന. സംഭവത്തില്‍ ഖേദമുണ്ടെന്നും സഖ്യസേന റിയാദിലെ വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

അറബ് സഖ്യസേന മൂന്ന് ദിവസം മുന്‍പ് യമനില്‍ ബസ്സിന് നേരെ ആക്രമണം നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ യു.എന്‍‌ മനുഷ്യാവകാശ നിരീക്ഷണ വിഭാഗം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഹൂതികളുടെ സംഘം ബസ്സില്‍ സഞ്ചരിക്കുന്നതായി ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ആക്രമണം നടത്തിയത് തെറ്റായ ബസ്സിന് നേരെയാണ്. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും.

റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യസേനാ വക്താവിന്റെ വിശദീകരണം. യമനില്‍ ഹൂതികളുടെ അതിക്രമങ്ങള്‍ തടയാനുള്ള സൈനിക നീക്കം തുടരുമെന്നും സഖ്യസേന പറഞ്ഞു.

TAGS :

Next Story