സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്കും വിരലടയാളം നിര്‍ബന്ധമാക്കി. രാജ്യത്തെ താമസ രേഖ പുതുക്കുന്നതിനും സ്‌കൂള്‍ പ്രവേശനത്തിനും ഇനി മുതല്‍ വിരല്‍ അടയാളം നിര്‍ബന്ധമായിരിക്കും.
സൗദിയില്‍ കഴിയുന്ന വിദേശി കുടുംബങ്ങളുടെ കുട്ടികള്‍ക്കാണ് നിയമം ബാധകമാകുക. ആറു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കാണ് വിരലടയാളം നിര്‍ബന്ധമാക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് സൗദി പാസ്‌പോര്‍ട്ട് വിഭാഗമാണ് പുറത്ത് വിട്ടത്. രാജ്യത്തെ താമസ രേഖ പുതുക്കുന്നതിനും എക്‌സിറ്റ് റീ എന്‍ട്രി നേടുന്നതിനും വിരലടയാളം നിര്‍ബന്ധമാണ്. കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനും ഒരു സ്‌കൂളില്‍ നിന്നും മറ്റൊരു സ്‌കൂളിലേക്ക് മാറുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കി. ആറു വയസ്സ് പൂര്‍ത്തിയായ കുട്ടികളുടെ വിരലടയാളം രേഖപ്പെടുത്തുന്നതിന് തൊട്ടടുത്ത ജവാസാത്ത് ഓഫീസില്‍ എത്തിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. രാജ്യത്ത് ജനിച്ച കുട്ടികളെ രക്ഷിതാക്കളുടെ പാസ്‌പോര്‍ട്ടില്‍ ചേര്‍ത്താല്‍ മാത്രം പോര. പകരം കുട്ടികള്‍ക്ക് സ്വതന്ത്ര പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ഇഖാമ പുതുക്കാന്‍ സാധിക്കുകയുള്ളുവെന്നും ജവാസാത്ത് വൃത്തങ്ങള്‍ അറിയിച്ചു.
Adjust Story Font
16