Quantcast

സ്വദേശിവൽക്കരണം രണ്ടാം ഘട്ടം; നവംബറില്‍ പരിശോധന നടത്തും  

MediaOne Logo

Web Desk

  • Published:

    11 Sep 2018 7:45 PM GMT

സ്വദേശിവൽക്കരണം രണ്ടാം ഘട്ടം; നവംബറില്‍ പരിശോധന നടത്തും  
X

12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവൽക്കരണത്തിന്റെ രണ്ടാം ഘട്ടം നവംബമ്പറില്‍ തുടങ്ങും. ജനുവരിയിലാണ് മൂന്നാം ഘട്ടം. വിദേശികള്‍ ജോലി ചെയ്യുന്ന മേഖലകളാണ് സ്വദേശിവൽക്കരണത്തില്‍ വരുന്നത്.

നവംബര്‍ 9നാണ് സ്വദേശിവൽക്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുക. വാച്ച്, കണ്ണട, ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവക്കാണിത് ബാധകം. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഏറെ മലയാളികള്‍ ഉണ്ട്. വിപണന കൗണ്ടറില്‍ ഇവര്‍ക്കിനി നിലല്‍ക്കാനാകില്ല. എന്നാല്‍ സ്വദേശിവൽക്കരണത്തില്‍ കൊണ്ടു വന്ന ഇളവ് ഉപയോഗപ്പെടുത്താം. ഇത് പ്രകാരം തൊഴില്‍ നൈപുണ്യം ആവശ്യമുള്ള ജോലികള്‍ക്ക് വിദേശികളെ നിര്‍ത്താം. വാച്ച് മെക്കാനിക്, കണ്ണട ഘടിപ്പിക്കുന്ന ജോലി, ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി എന്നിങ്ങിനെ പോകുന്നു തുടരാവുന്ന ജോലികള്‍. എന്നാല്‍ അഞ്ചിലേറെ സൌദികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ പണിയില്‍ ഒന്നിലധികം പേരെ നിര്‍ത്താനാകൂ. നിലവില്‍ ജോലിയില്‍ തുടരുന്നവര്‍ ഇതിനായി ഇഖാമയിലെ പ്രൊഫഷന്‍ മാറ്റേണ്ടി വരും. ജനുവരി ഏഴുമുതല്‍ മൂന്നാം ഘട്ടം ആരംഭിക്കും . മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകള്‍, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിലും സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കും. തൊഴില്‍ നൈപുണ്യ ഇളവ് ഇതിനുമുണ്ട്. ഇതുപയോഗപ്പെടുത്തി മാത്രമേ ഇനിയുള്ളവര്‍ക്ക് പിടിച്ചു നില്‍ക്കാനാകൂ.

TAGS :

Next Story