സ്വദേശിവത്കരണം; തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതികളുമായി സൌദി
സ്വദേശികളെ തൊഴില്‍ പ്രാപ്തരാക്കുക, തൊഴില്‍ വിപണിയുടെ ആവശ്യമായ ജോലിക്കനുസരിച്ച് പരിശീലനം രൂപപ്പെടുത്തുക, തൊഴിലെടുക്കുന്ന വനിതകള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പുവരുത്തുക എന്നിവയാണ് പ്രധാന പരിപാടി
സൗദിയില്‍ പുതിയ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ സ്വദേശി യുവതി, യുവാക്കള്‍ക്ക് ആവശ്യമായ പരിശീലനം സംഘടിപ്പിക്കും. ‘മാനവവിഭവശേഷി ഫണ്ടാണ്’ ഇക്കാര്യം അറിയിച്ചത്. വിവിധ തൊഴില്‍ മേഖലയിലേക്ക് ആവശ്യമായവരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
തൊഴിലന്വേഷകരെ വാര്‍ത്തെടുക്കാന്‍ ‘മാനവവിഭവശേഷി ഫണ്ട്’ അഥവാ ‘ഹദഫി’ന് കീഴില്‍ പദ്ധതിയുണ്ട്. തൊഴിലന്വേഷകരായ ചെറുപ്പക്കാരെ ജോലിക്ക് പ്രാപ്തരാക്കുക, തൊഴില്‍ വിപണിയുടെ ആവശ്യമായ ജോലിക്കനുസരിച്ച് പരിശീലനം രൂപപ്പെടുത്തുക, തൊഴിലെടുക്കുന്ന വനിതകള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പുവരുത്തുക എന്നിവയാണ് പ്രധാന പരിപാടി.
വിവിധ നഗരങ്ങളിലെ ചേമ്പറുകളുമായി സഹകരിച്ചാണ് ഹദഫ് പരിശീലനം സംഘടിപ്പിക്കുക. പരിശീലനത്തിന് ആവശ്യമായ ചെലവുകള്‍ ‘ഹദഫ്’ വഹിക്കും. തൊഴില്‍ മന്ത്രാലയം തൊഴിലന്വേഷകര്‍ക്ക് വേണ്ടി ആരംഭിച്ച 'താഖാത്ത്' സംവിധാനത്തെ സ്വകാര്യ മേഖലയിലെ തൊഴില്‍ ദായകരുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ നിയമനങ്ങള്‍ സാധ്യമാക്കുക.സ
തൊഴിലെടുക്കുന്ന സ്ത്രീകളുടെ കുട്ടികളെ സംരക്ഷിക്കാനുള്ള 'ഖുര്‍റ' എന്ന പേരിലുള്ള നഴ്സറികള്‍, വനിത ജോലിക്കാര്‍ക്ക് ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്ന 'വുസൂല്‍' സംവിധാനം, സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ അനുകൂലമായ തൊഴില്‍ പരിസരം ഉറപ്പുവരുത്തല്‍ എന്നിവയും ഹദഫിന്‍െറ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
സ്വദേശികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് അടക്കാനുള്ള ധനസഹായം, പാര്‍ടൈം ജോലി പ്രോല്‍സാഹിപ്പിക്കാനുള്ള സംവിധാനം, സ്വതന്ത്ര ജോലികളില്‍ സ്വയം തൊഴില്‍ കണ്ടത്തെുന്നവര്‍ക്കുള്ള പ്രോല്‍സാഹനം എന്നിവ വിപുലമാക്കാനും തീരുമാനിച്ചു.
Adjust Story Font
16