സൗദിയില്‍ വനിതകൾക്ക് വ്യോമയാന മേഖലയില്‍ കൂടുതല്‍ തൊഴിലവസരം
സൗദി വ്യോമയാന രംഗത്തേക്ക് കൂടുതല്‍ സ്വദേശി വനിതകള്‍ക്ക് അവസരമൊരുങ്ങി. കോ-പൈലറ്റ് തസ്തികകള്‍ അടക്കമുള്ള തസ്തികകള്‍ രാജ്യത്തെ വിവിധ എയര്‍ലൈനുകള്‍ പ്രഖ്യാപിച്ചു.
സൗദി വനിതകള്‍ക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. രാജ്യത്തെ വിമാനക്കമ്പനി ഫൈ്ളനാസ് പുതിയ വനിത സഹപൈലറ്റിനെ നിയമിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതേസമയം ഫൈ്ളഅദീല്‍ പുതുതായി നിയമിക്കുന്ന 50 സ്വദേശി എയര്‍ഹോസ്റ്റസുമാരില്‍ 30 പേര്‍ വനിതകളായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി എവിയേഷന്‍ അതോറിറ്റി രാജ്യത്തെ വ്യോമയാന രംഗത്ത് വനിതകള്‍ക്ക് അവസരം നല്‍കാന്‍ അംഗീകാരം നല്‍കിയതിനെ ത്തെുടര്‍ന്നാണിത്. ഇതിന് പിന്നാലെയാണ് എയര്‍ലൈന്‍സ് കമ്പനികള്‍ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വനിതകളെ നിയമിക്കാനുള്ള തീരുമാനം എവിയേഷന്‍ അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണനാണിത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും നിബന്ധനകളും എയര്‍ലൈന്‍സിന്‍െറ സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16