Quantcast

സ്വദേശിവത്കരണം; പരിശോധന ഭയന്ന് അടച്ചിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് സൌദി

സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പല നിബന്ധനകളും പാലിക്കാന്‍ മിക്ക സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞില്ല. ഇതോടെയാണ് പരിശോധന ഭയന്ന് പലരും കടകള്‍ അടച്ചിട്ടത്.

MediaOne Logo

Web Desk

  • Published:

    14 Sep 2018 6:40 PM GMT

സ്വദേശിവത്കരണം; പരിശോധന ഭയന്ന് അടച്ചിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് സൌദി
X

സൗദിയില്‍ കടകളിലെ പരിശോധനകള്‍ ഭയന്ന് അടച്ചിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് തൊഴില്‍ മന്ത്രാലയം. വിവിധ മന്ത്രാലങ്ങളിലെ ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തിയപ്പോള്‍ കടകള്‍ അടച്ചിട്ടതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പുതിയതായി നാല് മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം എത്തിയത്. പല കാരണങ്ങളാല്‍ നിബന്ധന പാലിക്കാന്‍ മിക്ക സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞില്ല. ഇതോടെ പരിശോധന ഭയന്ന പലരും കടകള്‍ അടച്ചിട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടകള്‍ അടച്ചിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ വിശദാംശങ്ങളും നേരിട്ട് ശേഖരിക്കുന്നുണ്ട്. സൌദിവത്കരണം നടപ്പാക്കാനുള്ള പരിശോധന രാജ്യത്ത് ചെറു സംഘങ്ങളായി തിരിഞ്ഞ് തുടരുകയാണ്. നിരവധി നിയമലംഘനങ്ങളും കണ്ടെത്തി. ഒപ്പം പലസ്ഥാപനങ്ങളും സ്വദേശിവത്കരണം പാലിച്ചതായും മന്ത്രാലയം അറിയിച്ചു.

എന്നാല്‍ ഭൂരിഭാഗം പലസ്ഥാപനങ്ങളും ശിക്ഷാ നടപടികള്‍ ഭയന്ന് പൂട്ടിയിട്ട നിലയിലാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ അന്വോഷണം നടത്താനാണ് തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. സ്വദേശിവല്‍ക്കരണ തീരുമാനം ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് ഉടമകളെ പ്രേരിപ്പിക്കുന്ന കാരണങ്ങളെ കുറിച്ചും അന്വോഷണം നടത്തും. സ്വദേശിവത്കരണത്തോടെ സ്വദേശികള്‍ക്ക് നിയമനം കടകളില്‍ നിയമനം ലഭിച്ച് തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story