Quantcast

റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂളില്‍ മാറ്റം

ഒക്ടോബർ 30 മുതലാണ് റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂള്‍ മാറുക

MediaOne Logo

Web Desk

  • Published:

    16 Sep 2018 9:31 PM GMT

റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂളില്‍ മാറ്റം
X

അടുത്ത മാസാവസാനം മുതല്‍ റിയാദിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസില്‍ മാറ്റം. നിലവില്‍ രാവിലെ കോഴിക്കോട് നിന്ന് പുറപ്പെടുന്ന റിയാദ് സര്‍വീസുകള്‍ രാത്രിയിലേക്ക് മാറും. ഇതിന് പുറമെ ഒരു സര്‍വീസ് വെട്ടിക്കുറച്ചു. കണ്ണൂരിലേക്കുള്ള സര്‍വീസ് തുടങ്ങുന്ന സാഹചര്യത്തിലാണ് മാറ്റം

ഒക്ടോബർ 30 മുതലാണ് റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂള്‍ മാറുക. നിലവിലെ പകൽ സമയക്രമം രാത്രിയിലേക്ക് മാറും. ഒപ്പം ഒരു വിമാനം വെട്ടിക്കുറച്ചിട്ടുമുണ്ട്. കോഴിക്കോട് നിന്ന് റിയാദിലേക്ക് സൗദി എയർലൈൻസിന്റെ സർവീസ് തുടങ്ങുന്നുണ്ട്. കണ്ണൂരിൽ നിന്ന് റിയാദിലേക്ക് എയർഇന്ത്യ എക്‌സ്പ്രസിന്റെ സർവീസും വരുന്നു. ഇതാണ് ഷെഡ്യൂൾ മാറ്റത്തിന് കാരണം.

ഒക്ടോബർ 27 വരെ നിലവിലെ ഷെഡ്യൂൾ തുടരും. വെള്ളി, ശനി, ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ കോഴിക്കോട് നിന്ന് കാലത്ത് 9.15ന് വിമാനം പുറപ്പെടും. രാവിലെ 11.45ന് റിയാദിലെത്തും. അതേ വിമാനം വിമാനം ഉച്ചക്ക് 01.15 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും. രാത്രി 08.45ന് കോഴിക്കോട്ടെത്തും.

എന്നാൽ ഒക്ടോബർ 30 മുതൽ സമയ മാറ്റം ഇങ്ങിനെയാണ്: റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ ചൊവ്വ, ബുധൻ, വ്യാഴം, ഞായർ ദിവസങ്ങളില്‍ മാത്രമാണ് സർവീസ്. കോഴിക്കോട്ട് നിന്ന് റിയാദിലേക്ക് ശനി, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും. കോഴിക്കോട് നിന്ന് റിയാദിലേക്ക് ഇനി രാത്രി ഒന്പത് മണിക്കാണ് വിമാനം. ഇത് രാത്രി 11.30ന് റിയാദിലെത്തും. റിയാദില്‍‌ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 12.35ന് പുറപ്പെടും. രാവിലെ എട്ട് മണിക്ക് കോഴിക്കോടെത്തും. പുതിയ മാറ്റങ്ങള്‍ അനുസരിച്ചാണ് ഇപ്പോള്‍ ടിക്കറ്റ് വില്‍പന.

TAGS :

Next Story