ഹൂതികളുടെ കടല്‍ ബോംബുകള്‍; സൈനികര്‍ പ്രതിരോധ പരിശീലനത്തില്‍
ഹൂതികളുടെ കടല്‍ ബോംബുകള്‍ തകര്‍ക്കാന്‍ സൌദി- ബഹ്റൈന്‍ തീരത്ത് സൈനിക പരിശീലനം. അമേരിക്കന്‍-ബ്രിട്ടീഷ് സൈനികരാണ് സഖ്യസേനക്കൊപ്പം പരിശീലനം സംഘടിപ്പിച്ചത്.
ഹൂതികളുടെ നിരന്തര ആക്രമണത്തിന് വിധേയമാകാറുണ്ട് സൌദി. യമനില്‍ ഇടപെടുന്ന സഖ്യസേനക്കും ഇതേ തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതില്‍ പ്രധാനമാണ് ഹൂതികള്‍ സ്ഥാപിക്കുന്ന കടലിലെ മൈനുകളും ബോംബുകളും. ഇത് സ്വമേധയാ കണ്ടെത്തി നിര്‍വീര്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി കടലിലൂടെ സഞ്ചരിക്കുന്ന പ്രത്യേക റോക്കറ്റ് തന്നെയുണ്ട്. ഇതുപയോഗിക്കുന്ന പരിശീലനമായിരുന്നു ലക്ഷ്യം. സഖ്യസേനാ കക്ഷികള്‍ ഓരോ നാല് മാസത്തിലും പരിശീലനം സംഘടിപ്പിക്കാറുണ്ട്. പോരായ്മകല്‍ പരിഹരിച്ച് മുന്നേറാന്‍ കൂടിയാണിത്. പരിശീലനം രണ്ട് ദിവസം കൂടി തുടരും.
Next Story
Adjust Story Font
16