Quantcast

തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സൗദിയില്‍ ഇനി പ്രത്യേക കോടതികള്‍ 

ജിദ്ദ, റിയാദ്, ദമാം, മക്ക, മദീന എന്നിവിടങ്ങളിലാണ് ലേബര്‍ കോടതികള്‍ സ്ഥാപിക്കുക

MediaOne Logo

Web Desk

  • Published:

    19 Sep 2018 5:55 PM GMT

തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സൗദിയില്‍ ഇനി പ്രത്യേക കോടതികള്‍ 
X

തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സൗദിയില്‍ പ്രത്യേക കോടതികള്‍ നവംബറില്‍ തുടങ്ങും. ജിദ്ദ, റിയാദ്, ദമാം, മക്ക, മദീന എന്നിവിടങ്ങളിലാണ് ലേബര്‍ കോടതികള്‍ സ്ഥാപിക്കുക. മറ്റു നഗരങ്ങളില്‍ ജനറല്‍ കോടതികളില്‍ തൊഴില്‍ കേസുകള്‍ക്ക് പ്രത്യേക ബെഞ്ചുകള്‍ സ്ഥാപിക്കും.

തൊഴില്‍ തര്‍ക്ക പരിഹാര അതോറിറ്റിയാണ് സൌദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഗണിക്കാറ്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. ഇതില്‍ നിന്നു മാറി പ്രത്യേക കോടതികളാണ് നവംബര്‍ മുതല്‍ തൊഴില്‍ കേസുകള്‍ പരിഗണിക്കുക. തൊഴില്‍ അനുബന്ധ കേസുകളുടെ ആധിക്യം പരിഗണിച്ചാണ് തീരുമാനം. 11,000 തൊഴില്‍ കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം അതോറിറ്റിക്ക് മുന്നിലെത്തിയത്. ഇതില്‍ 57 ശതമാനം കേസുകളും നല്‍കിയത് വിദേശികളാണ്.

റബീഉല്‍ അവ്വല്‍ ഒന്നിന് അഥവാ നവംബര്‍ 9ന് നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ ലേബര്‍ കോടതികള്‍ ഉദ്ഘാടനം ചെയ്യും. മറ്റു നഗരങ്ങളിലെ ജനറല്‍ കോടതികളില്‍ തൊഴില്‍ കേസുകള്‍ക്ക് പ്രത്യേക ബെഞ്ചുകള്‍ സ്ഥാപിക്കും. നിലവില്‍ അതോറിറ്റിക്ക് കീഴിലുള്ള കേസുകളില്‍ അവര്‍ തന്നെ തീര്‍പ്പുണ്ടാക്കും. കോടതി പ്രാബല്യത്തില്‍ വന്ന ശേഷമുള്ള പുതിയ കേസുകള്‍ മാത്രമാകും ലേബര്‍ കോടതികള്‍ പരിഗണിക്കുകയുള്ളു.

TAGS :

Next Story