Quantcast

സൌദി അറേബ്യയില്‍ ഇനി ട്രാഫിക് സിഗ്നലുകളില്ല; പകരം യു-ടേണുകള്‍

ഇന്ന് ചേര്‍ന്ന ശൂറ യോഗമാണ് വാഹനാപകടം കുറക്കാന്‍ സഹായകമായ രീതികള്‍ നിര്‍ദേശിച്ചത്

MediaOne Logo

Web Desk

  • Published:

    30 Sep 2018 5:33 PM GMT

സൌദി അറേബ്യയില്‍ ഇനി ട്രാഫിക് സിഗ്നലുകളില്ല; പകരം യു-ടേണുകള്‍
X

സൗദി അറേബ്യയില്‍ നിരത്തുകളിലെ സിഗ്നലുകള്‍ ഒഴിവാക്കി പകരം യു-ടേണുകള്‍ സ്ഥാപിക്കാന്‍ ആലോചന. ഇന്ന് ശൂറ കൌണ്‍സിലാണ് പുതിയ നിര്‍ദേശം ചര്‍ച്ച ചെയ്തത്. അപകടവും തിരക്കും കുറക്കാനാണ് പദ്ധതി.

സൌദി നിരത്തുകളിലെ ക്രോസ് ജംഗ്ഷനുകളില്‍ നിലവിലുള്ളത് ഇലക്ട്രോണിക് സിഗ്നലുകളാണ്. ഇതിന്‍റെ പകരമായി മറ്റൊരു സംവിധാനത്തെക്കുറിച്ച് പഠിക്കാനാണ് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചത്. ഇന്ന് ചേര്‍ന്ന ശൂറ യോഗമാണ് വാഹനാപകടം കുറക്കാന്‍ സഹായകമായ രീതികള്‍ നിര്‍ദേശിച്ചത്.

സിഗ്നലുകള്‍ക്ക് പകരം യു-ടേണ്‍ സംവിധാനം എന്നതാണ് ശൂറ മുന്നോട്ടുവെച്ച പദ്ധതി. ഡോ. മുഹമ്മദ് അല്‍ജര്‍ബാഅ് എന്ന ശൂറ അംഗമാണ് വിഷയം ചര്‍ച്ചക്കായി അവതരിപ്പിച്ചത്. ട്രാഫിക് വിഭാഗത്തിന്‍െറ മേല്‍നോട്ടമുള്ള ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുന്ന അധികൃതര്‍ പുതിയ സംവിധാനത്തിന്‍െറ പ്രായോഗികതയെക്കുറിച്ചും പഠിക്കണമെന്ന് ശൂറ നിര്‍ദേശിച്ചു.

വാഹനാപകടങ്ങള്‍ സംഭവിക്കുന്നതില്‍ ട്രാഫിക് സിഗ്നലുകള്‍ക്ക് മുഖ്യ പങ്കുണ്ട്. പല അപകടങ്ങളും സിഗ്നലുകള്‍ക്കടുത്താണ് സംഭവിക്കുന്നത്. സിഗ്നലുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഗതാഗത സംവിധാനം അന്താരാഷ്ട്ര തലത്തില്‍ പല രാജ്യങ്ങളിലും പരീക്ഷിച്ച് വിജയിച്ചതാണ്. പദ്ധതി നടപ്പിലാക്കാനായാല്‍ ഗതാഗത കുരുക്ക് കുറക്കാനാകുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story