Quantcast

സൗദിയിലെ ആരോഗ്യ മേഖല സ്വദേശിവത്കരണത്തിന് വിധേയം; വരും ദിനങ്ങളില്‍ പ്രഖ്യാപിച്ചേക്കും

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്വദേശിവത്കരണം ആരോഗ്യ മേഖലക്കൊന്നാകെ ബാധകമാണ്. തസ്തികകള്‍ സംബന്ധിച്ച് മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല.

MediaOne Logo

Web Desk

  • Published:

    1 Oct 2018 7:30 PM GMT

സൗദിയിലെ ആരോഗ്യ മേഖല സ്വദേശിവത്കരണത്തിന് വിധേയം; വരും ദിനങ്ങളില്‍ പ്രഖ്യാപിച്ചേക്കും
X

ആരോഗ്യമേഖലയില്‍ പതിനായിരക്കണക്കിന് പ്രവാസികളാണ് സൗദിയില്‍‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്വദേശിവത്കരണം ആരോഗ്യ മേഖലക്കൊന്നാകെ ബാധകമാണ്. തസ്തികകള്‍ സംബന്ധിച്ച് മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല.

വൈവിധ്യമാണ് സ്വദേശിവത്കരണത്തിന് വിധേയമാകുന്ന ആരോഗ്യ മേഖലയിലെ തസ്തികകള്‍. ഡോക്ടര്‍, നഴ്സ്, ഫാര്‍മസിസ്റ്റ്, മെഡിക്കല്‍ ഷോപ്പുകള്‍, മെഡിക്കല്‍ ഉപകരണ കടകള്‍, വിവിധ ജീവനക്കാര്‍ എന്നിങ്ങനെ പോകുന്നു ജോലികള്‍. പ്രത്യേക തസ്തികകള്‍ മാത്രമല്ല കഴിഞ്ഞ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചത്. ആരോഗ്യ മേഖല മുഴുവന്‍ സ്വദേശിവത്കരണത്തിന് വിധേയമാണെന്നാണ്. ഈ മേഖലയിലാകെ ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. റിസപ്ഷനിസ്റ്റ് അടക്കമുള്ള വിവിധ തസ്തികകള്‍ നേരത്തെ സ്വദേശിവത്കരണം പ്രഖ്യാപിച്ചതാണ്. ദന്ത ഡോക്ടര്‍മാരായി മുപ്പതിനായിരത്തോളം പേരുണ്ട്. ഇവരെ ഘട്ടം ഘട്ടമായി നിയമിക്കും.

സൌദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ‌മുള്ള നിരവധി പേര്‍ രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സേവനം രാജ്യത്തിന് അകത്ത് എത്തിക്കലും ലക്ഷ്യമാണ്. സൌദിയുടെ വിവിധ ഭാഗങ്ങളില്‍‌ പ്രവര്‍ത്തിക്കുന്ന ചില ക്ലിനിക്കുകളും ആശുപത്രികളും പ്രവാസികളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇവയില്‍ പലതും സ്വദേശിവത്കരണവും പ്രവാസി തിരിച്ചു പോക്കും കാരണം പ്രതിസന്ധിയിലാണ്. ആരോഗ്യ മേഖല ഒന്നിച്ച് സ്വദേശിവത്കരണത്തിന് വിധേയമായാല്‍ മറുവഴി കാണേണ്ടി വരും ഇവര്‍ക്ക്.

TAGS :

Next Story