Quantcast

രൂപയുടെ ഇടിവ്; ഇന്ത്യയിലേക്ക്​ പണം അയക്കാൻ ഗൾഫിലെ പണമിടപാടു സ്​ഥാപനങ്ങളിൽ വൻതിരക്ക്

MediaOne Logo

Web Desk

  • Published:

    3 Oct 2018 8:30 PM GMT

രൂപയുടെ  ഇടിവ്; ഇന്ത്യയിലേക്ക്​ പണം അയക്കാൻ ഗൾഫിലെ പണമിടപാടു സ്​ഥാപനങ്ങളിൽ വൻതിരക്ക്
X

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ, ഇന്ത്യയിലേക്ക്​ പണം അയക്കാൻ ഗൾഫിലെ പണമിടപാടു സ്​ഥാപനങ്ങളിൽ വൻതിരക്ക്​. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിനിമയ മൂല്യമാണ്​ മിക്ക ഗൾഫ്​ കറൻസികൾക്കും ഇപ്പോൾ ലഭിക്കുന്നത്​.

രൂപയുടെ മൂല്യതകർച്ച മുൻനിർത്തി ഇന്ത്യൻ പ്രവാസികൾ പരമാവധി തുക നാട്ടിലേക്ക്​ അയക്കാനുള്ള തിടുക്കത്തിലാണ്​. മാസാദ്യം കൂടിയായതിനാൽ മിക്ക പണമിടപാട്​ സ്​ഥാപനങ്ങളിലും നല്ല തിരക്കാണ്​ അനുഭവപ്പെടുന്നത്​. പിന്നിട്ട ആഴ്​ചകളിൽ നാട്ടിലേക്ക്​ അയക്കുന്ന പണത്തിൽ മുപ്പതു ശതമാനം വരെ വർധന ഉണ്ടായെന്ന്​ പ്രമുഖ മണി എക്സ്​ചേഞ്ച്​ സ്​ഥാപനങ്ങൾ അറിയിച്ചു.

ഖത്തർ റിയാൽ ഇരുപത്​ രൂപക്ക്​ മുകളിലാണ്​ രാവിലെ വ്യാപാരം തുടരുന്നത്​. ചൊവ്വാഴ്​ച ചരിത്രത്തിൽ ആദ്യമായി യു.എ.ഇ ദിർഹം വിനിമയ നിരക്ക് 20 രൂപയും കടന്നിരുന്നു​. ഇന്നു കാലത്ത്​ 19.96 എന്ന നിലക്കാണ്​ വ്യാപാരം. ഗൾഫിലെ മറ്റു കറൻസികളും മികച്ച നേട്ടം ഉറപ്പാക്കി. ഒമാൻ റിയാൽ - 190.64, സൗദി റിയാൽ 19.57 രൂപ എന്നിങ്ങനെയാണു നിരക്കുകൾ. കുവൈത്ത്​ ദിനാർ 240 രൂപക്കും മുകളിലാണ്​. രൂപയുടെ വിനിമയ നിരക്ക്​ ഇനിയും ഇടിയുമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ വ്യക്​തമാക്കുന്നത്​. ദിർഹത്തിന്​ 21 രൂപ വരെ ലഭിച്ചേക്കുമെന്നും അവർ വ്യക്​തമാക്കുന്നു. ആഗോള വിപണിയില എണ്ണവില വർധിക്കുന്നതും ഇന്ത്യയിൽ വ്യാപാരക്കമ്മി ഉയരുന്നതും രൂപക്ക്​ വീണ്ടും തിരിച്ചടിയായേക്കും.

TAGS :

Next Story