Quantcast

പൊതുമേഖലയിൽ നമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യത; കുവൈത്ത് പാർലിമെന്റംഗം റിയാദ് അൽ അദസാനി എം.പി

MediaOne Logo

Web Desk

  • Published:

    7 Oct 2018 6:40 PM GMT

പൊതുമേഖലയിൽ നമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യത; കുവൈത്ത് പാർലിമെന്റംഗം റിയാദ് അൽ അദസാനി എം.പി
X

പൊതുമേഖലയിൽ നമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയായി കാണണമെന്ന് കുവൈത്ത് പാർലിമെന്റംഗം റിയാദ് അൽ അദസാനി എം.പിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കണമെന്ന സിവിൽ സർവീസ് കമ്മീഷൻ നിർദേശത്തോട് പല വകുപ്പുകളും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും പാർലിമെന്റംഗം കുറ്റപ്പെടുത്തി.

ചെറുപ്പക്കാർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ സമ്പൂർണ്ണ സ്വദേശിവത്കരണമല്ലാതെ മറ്റു വഴികളില്ലെന്നു റിയാദ് അൽ അദസാനി പറഞ്ഞു. പൊതുമേഖലയിലെ മുഴുവൻ വകുപ്പുകളിലും ഇത് കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കുക എന്നത് സർക്കാരിന്റെ ബാധ്യതയാണ്. വിവിധ മേഖലകളിൽ കഴിവും യോഗ്യതകളുമുള്ള നൂറ് കണക്കിന് സ്വദേശി ഉദ്യോഗാർഥികളാണ് സിവിൽ സർവിസ് കമീഷനിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത്. സ്വദേശിവത്കരണ നടപടികൾ ശക്തമാക്കണമെന്നാണ് സിവിൽ സർവിസ് കമീഷൻ സർക്കാർ വകുപ്പുകൾക്ക് നൽകിയ പ്രത്യേക ഉത്തരവ്. നിശ്ചിത എണ്ണം വിദേശ ജീവനക്കാരെ ഓരോ വർഷം പിരിച്ചുവിട്ട് ഇത് നടപ്പിലാക്കാനായിരുന്നു നിർദേശം. എന്നാൽ ചില വകുപ്പുകളെങ്കിലും കമീഷന്റെ ഉത്തരവിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വീണ്ടും സൂചിപ്പിക്കേണ്ടിവന്നതെന്നും അദസാനി കൂട്ടിച്ചേർത്തു.

TAGS :

Next Story