മക്ക മദീന ഹൈ സ്പീഡ് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു
മുഴുവന്‍ സീറ്റും നിറഞ്ഞ് മക്കയില്‍ നിന്നാണ് ആദ്യ സര്‍വീസ് തുടങ്ങിയത്
മക്ക മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് ഹറമൈന്‍ ട്രെയിന്‍ പൊതു ജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങി. മുഴുവന്‍ സീറ്റും നിറഞ്ഞ് മക്കയില്‍ നിന്നാണ് ആദ്യ സര്‍വീസ് തുടങ്ങിയത്. അതിവേഗ സര്‍വീസ് തുടങ്ങിയതോടെ 450 കി.മി യാത്ര ചെയ്യാന്‍ നാലു മണിക്കൂറെടുത്തിരുന്ന യാത്ര ഇനി പകുതി സമയം കൊണ്ട് എത്തും. 417 സീറ്റുകളാണ് ട്രൈനിലുണ്ടായിരുന്നത്. നാളെ മുതല്‍ രണ്ട് ദിവസത്തേക്കുള്ള ടിക്കറ്റുകളും ബുക്കിങ് കഴിഞ്ഞു. മണിക്കൂറില്‍ മുന്നൂറ് കി.മീ വേഗതയിലാണ് പുതിയ ട്രെയിന്‍ ഓടുന്നത്. അതായത് രണ്ടു മണിക്കൂര്‍ കൊണ്ട് മക്കയില്‍ നിന്ന് മദീനയിലെത്താം.
കഴിഞ്ഞ മാസം 25നാണ് ട്രെയിന്‍ സല്‍മാന്‍ രാജാവ് തുറന്നു കൊടുത്തത്. ടിക്കറ്റ് ബുക്കിങിന് പ്രത്യേക ആപ്ലിക്കേഷനും ഓണ്‍ലൈന്‍ സംവിധാനവുമുണ്ട്. ഇന്നു മുതല്‍ രണ്ടു മാസത്തേക്ക് പകുതി നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. നാളെ മക്കയിലേക്ക് വെള്ളിയാഴ്ച പ്രാര്‍ഥനക്ക് മലയാളികള്‍ അടക്കം നിരവധി പേര്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞു.
Adjust Story Font
16