Quantcast

ജമാല്‍ ഖശോഗിയുടെ തിരോധാനം: സൌദി ഭരണകൂടവുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

സുതാര്യമായ അന്വേഷണം വേണമെന്നാണ് സൌദി ഭരണാധികാരികള്‍ ആവശ്യപ്പെട്ടതെന്നും നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    17 Oct 2018 5:49 PM GMT

ജമാല്‍ ഖശോഗിയുടെ തിരോധാനം: സൌദി ഭരണകൂടവുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി
X

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൌദി ഭരണകൂടവുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി. സുതാര്യമായ അന്വേഷണം വേണമെന്നാണ് സൌദി ഭരണാധികാരികള്‍ ആവശ്യപ്പെട്ടതെന്നും നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സൌദിക്ക് പറയാനുള്ളത് കേള്‍ക്കാനും ചര്‍ച്ചക്കുമായാണ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്നലെ രാവിലെ സൌദിയിലെത്തിയത്. സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍‌മാനുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ മടങ്ങുന്നതിനിടെയാണ് പോംപിയോ മാധ്യമങ്ങളെ കണ്ടത്.

സംഭവത്തിന്റെ ഗൌരവം സൌദി ഭരണകൂടത്തിന് ബോധ്യമുണ്ടെന്നും പോംപിയോ പറഞ്ഞു. അവരുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‌തുര്‍ക്കി പ്രസിഡണ്ടുമായും പോംപിയോ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ആദ്യം രൂക്ഷ പ്രതികരണവുമായി എത്തിയിരുന്നു.

TAGS :

Next Story