Quantcast

ലുബാന്‍ ചുഴലിക്കാറ്റിന് പിറകെ കാലാവസ്ഥാ വ്യതിയാനം; സൗദി തണുപ്പിലേക്ക്

സൗദിയുടെ വിവിധ പ്രവിശ്യകളില്‍ മഴക്ക് സാധ്യത. സൗദിയുടെ തലസ്ഥാനമായ റിയാദിലടക്കം കാലാവസ്ഥ തണുപ്പിലേക്ക് മാറുകയാണ്.

MediaOne Logo
ലുബാന്‍ ചുഴലിക്കാറ്റിന് പിറകെ കാലാവസ്ഥാ വ്യതിയാനം; സൗദി തണുപ്പിലേക്ക്
X

ലുബാന്‍ ചുഴലിക്കാറ്റിന് പിന്നാലെയെത്തിയ കാലാവസ്ഥാ വ്യതിയാനത്തില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ. വിവിധ പ്രവിശ്യകളില്‍ ഇന്നും നാളെയും മഴയുണ്ടാകും. ഇതോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥ തണുപ്പിലേക്ക് മാറും.

ഈയാഴ്ച യമന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച ലുബാന്‍ ചുഴലിക്കാറ്റ് ന്യൂന മര്‍ദ്ദമായി മാറിയിരുന്നു. പിന്നാലെ യമന്‍ തീരത്തും സൗദി അതിര്‍ത്തി മേഖലയിലും മഴയുണ്ടായി. മദീനയടക്കമുള്ള പ്രവിശ്യകളിലും ഇതിന്റെ ഭാഗമായി മഴ പെയ്തു. ജീസാന്‍ അല്‍ബഹ മേഖലയിലെ മലയോരങ്ങളിലും മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സൗദിയുടെ തലസ്ഥാനമായ റിയാദിലടക്കം കാലാവസ്ഥ തണുപ്പിലേക്ക് മാറുകയാണ്. ന്യൂന മര്‍ദ്ദം ശക്തി കുറഞ്ഞെങ്കിലും ഇന്നോ നാളെയോ ഇവിടെയും മഴയുണ്ടാകും. നജ്‌റാൻ, ജിസാൻ, അസീർ, അൽബാഹ എന്നിവിടങ്ങളിലും കാറ്റിന്റെ ഗതിക്കനുസരിച്ച് മഴ തുടരും. രാജ്യത്തൊട്ടാകെ തണുപ്പ് കാലത്തേക്ക് പ്രവേശിക്കുകയാണ് കാലാവസ്ഥ.

TAGS :

Next Story