സൗദി തൊഴില്‍ മേഖലയിലെ പരിഷ്കരണം പ്രവാസികളുടെ കൊഴിഞ്ഞ് പോക്കിന് കാരണമാവുന്നതായി അംബാസിഡര്‍
‘സൗദിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉയര്‍ന്ന പരിഗണനയും സംരക്ഷണവുമാണ് ലഭിച്ച കൊണ്ടിരിക്കുന്നത്’.
സൗദിയിലെ തൊഴില്‍ മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരവും ആശ്രിത ലെവിയും പ്രവാസികളുടെയും കുടുംബങ്ങളുടെ കൊഴിഞ്ഞു പോക്കിന് കാരണമായതായി സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. അഹമ്മദ് ജാവേദ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളെയും ഇത് ബാധിച്ചതായി അംബാസിഡര്‍ പറഞ്ഞു.
ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് സൗദി കിഴക്കന്‍ പ്രവിശ്യയില്‍ എത്തിയതായിരുന്നു അംബാസിഡര്‍. സൗദിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉയര്‍ന്ന പരിഗണനയും സംരക്ഷണവുമാണ് ലഭിച്ച കൊണ്ടിരിക്കുന്നത്. അതിന് ഈ രാജ്യത്തോടും രാജ്യത്തെ ഭരണകര്‍ത്താക്കളോടും നാം കടപ്പെട്ടിരിക്കുന്നു എന്ന് സ്‌കൂള്‍ വാര്‍ഷിക പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിച്ച അംബാസിഡര്‍ ഡോ. അഹമ്മദ് ജാവേദ് പറഞ്ഞു.
ആളുകളുടെ കൊഴിഞ്ഞു പോക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണം രാജ്യത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന പല സ്വകാര്യ ഇന്ത്യന്‍ സ്‌കൂളുകളും അടച്ചു പൂട്ടേണ്ടി വന്നു. ഇത് ഒരു പരിധിവരെ ഇന്ത്യന്‍ എംബസി സ്‌കൂളുകളില്‍ വന്ന വിദ്യാര്‍ത്ഥികളുടെ ഒഴിവുകള്‍ നികത്തുന്നതിന് സഹായകമായതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Adjust Story Font
16