ജിദ്ദയിലെ ആദ്യ തിയറ്റര്‍ രണ്ടു മാസത്തിനകം
2030 ആകുമ്പോഴേക്കും 350 തിയേറ്ററുകളിലായി 2500 സ്ക്രീനുകള്‍ രാജ്യവ്യാപകമായി ഒരുക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് ജിദ്ദിയിലും തിയേറ്ററുകള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
ജിദ്ദയിലെ ആദ്യ സിനിമാ തിയേറ്റര്‍ രണ്ടു മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കും. റെഡ് സീമാളിലാണ് തിയറ്ററുകള് സജ്ജീകരിക്കുന്നത്. മുപ്പത്തിയഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് സൗദിയില്‍ സിനിമാ പ്രദര്‍ശനം പുനരാരംഭിച്ചത്.
2030 ആകുംപോഴേക്കും 350 തിയേറ്ററുകളിലായി 2500 സ്ക്രീനുകള്‍ രാജ്യവ്യാപകമായി ഒരുക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് ജിദ്ദിയിലും തിയേറ്ററുകള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ജിദ്ദയിലെ ‘റെഡ് സീ’ മാളില്‍ 12 പ്രദര്‍ശന ഹാളുകള്‍ പ്രവര്‍ത്തന സജ്ജമായി വരുന്നുണ്ട്. ഈ വര്‍ഷാവസാനം പ്രദര്‍ശനമാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ‘റെഡ് സീ മാള്‍’ മാര്‍ക്കറ്റിംഗ് വിഭാഗം പറഞ്ഞു.
സാധാരണ ലോഞ്ചിന് പുറമെ, ഗോള്‍ഡന്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക ലോഞ്ച് എന്നിങ്ങനെ മൂന്ന് കാറ്റഗറിയാണുണ്ടാവുക. ദിവസവും ഒന്നില്‍ കുടുതല്‍ പ്രദര്‍ശനങ്ങളൊരുക്കുന്നതിനും ആലോചനയുണ്ട്. 8000 സ്ക്വയര്‍ മീറ്ററില്‍ 1472 സീറ്റുകളാണ് റെഡ് സീ മാളിലെ വിവിധ പ്രദര്‍ശനഹാളുകളിലായി ഒരുക്കുന്നത്.
സാധാരണ സ്ക്രീനുകള്‍ക്ക് പുറമെ ഐമാക്സ്, 4DX തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യയിലുള്ള പ്രദർശനവും ഉണ്ടായിരിക്കും. സാധാരണ സ്ക്രീനുകളുടെ 10 ഇരട്ടിയാണ് ഐമാക്സ് സ്ക്രീനുകളുടെ വലിപ്പം.
Adjust Story Font
16