ഖശോഗിക്ക് സംഭവിച്ചതെന്ത്? പ്രസിഡന്റ് ഉര്‍ദുഗാന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ലോകം
ചുരുളഴിയാത്ത കഥ ഉര്‍ദുഗാന്‍ പാര്‍ലമെന്ററി യോഗത്തില്‍ പറയുന്നത് കേള്‍ക്കാന്‍ കാത്തിരിപ്പാണ് ലോക മാധ്യമങ്ങള്‍.
തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത് സംബന്ധിച്ച് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചൊവ്വാഴ്ച വിശദീകരിക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ട്.
സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ കരുതലോടെയായിരുന്നു തുടക്കം മുതല്‍ തുര്‍ക്കിയുടെ അന്വേഷണം. ലോക ശ്രദ്ധ നേടിയ കൊലപാതകം. ഒപ്പം ചെറിയൊരു പ്രസ്താവന പോലും നയതന്ത്ര പ്രയാസങ്ങള്‍ ഉണ്ടാക്കും. ഇതിനാല്‍ ഇതു വരെ അന്വേഷണം സംബന്ധിച്ച് ഒന്നും പുറത്ത് വിട്ടിട്ടില്ല തുര്‍ക്കി.
മുന്‍ധാരണയില്ലാതെ കേസ് തുര്‍ക്കി കൈകാര്യം ചെയ്ത രീതിയെ സൗദി രാജാവ് പോലും അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഇനി ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചൊവ്വാഴ്ച പുറത്ത് വിടും തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
സെന്‍സിറ്റീവാണ് കേസ്. അതിന് പരിഹാരമുണ്ട്. ഇത് വെളിച്ചം കാണണം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചൊവ്വാഴ്ച വിശദീകരിക്കും. കൊലപാതകം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നാണ് തുര്‍ക്കി കരതുന്നതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
Adjust Story Font
16