സൗദിയില്‍ വിരലടയാളം രേഖപ്പെടുത്താത്തവര്‍ക്ക് ജവാസാത്തിന്റെ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ ലഭ്യമാവില്ല
എത്രയും വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും പാസ്പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടു
സൗദിയില്‍ വിരലടയാളം രേഖപ്പെടുത്താത്തവര്‍ക്ക് ജവാസാത്തിന്റെ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം. എത്രയും വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കണെമന്നും പാസ്പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടു.
സുരക്ഷയുടെ ഭാഗമായാണ് സൗദിയില്‍ ജവാസാത്ത് രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ വിരലടയാളം ശേഖരിച്ച് വെക്കുന്നത്. വിരലടയാളം രേഖപ്പെടുത്താത്തവരുടെ കമ്പ്യൂട്ടർ സേവനം നിർത്തലാക്കുമെന്ന് പാസ്പോർട്ട് വകുപ്പ് കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പ് നല്‍കിയത്. ഇനിയും വിരലടയാളം നൽകിയിട്ടില്ലാത്ത വിദേശികളോടും ആറ് വയസ്സിനു മുകളിലുള്ള അവരുടെ ആശ്രിതരോടും എത്രയും വേഗം വിരലടയാളം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വിരലടയാളം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ പാസ്പോർട്ട് വകുപ്പിന് കീഴിലെ വിത്യസ്ത സേവനങ്ങൾ ലഭിക്കില്ല. നടപടികൾ പൂർത്തീകരിക്കാനും കഴിയില്ല. വിവിധ മേഖലകളിലെ പാസ്പോർട്ട് ഓഫീസുകളിൽ വിരലടയാളം നൽകുന്നതിന് സൗകര്യമുണ്ട്. നൂതനമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും പാസ്പോർട്ട് വകുപ്പ് പറഞ്ഞു.
Adjust Story Font
16