ഹജ്ജ് ഉംറ സേവനങ്ങള്‍ മെച്ചപ്പെടുത്തും; ആഗോള നിക്ഷേപ സംഗമത്തില്‍ കരാര്‍
മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഒരുക്കി സേവനം സുഗമമാക്കുകയാണ് ലക്ഷ്യം
- Published:
25 Oct 2018 6:47 PM GMT
ഹജ്ജ്-ഉംറ സേവനങ്ങള്‍ മെച്ചപ്പെടുത്താനുളള കരാര്‍ റിയാദിലെ ആഗോള നിക്ഷേപ സമ്മേളനത്തില്‍ ഒപ്പു വെച്ചു. മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഒരുക്കി സേവനം സുഗമമാക്കുകയാണ് ലക്ഷ്യം.
ജര്‍മനി കേന്ദ്രമായ ആഗോള കമ്പനിയുമായാണ് കരാര്‍. ഹജ്ജ് ഉംറ മന്ത്രാലയമാണ് കരാര്‍ ഒപ്പുവെച്ചത്. ഇരുപത് ലക്ഷത്തിലേറെ വരുന്ന ഹാജിമാരുടെ വിവര ശേഖരണവും സംഭരണവും സംബന്ധിച്ചാണ് ഒന്നാമത്തെ കരാര്‍. ഇത് സൂക്ഷിച്ച് വെക്കുന്നതും പരിശോധിക്കുന്നതും നേരത്തെ വെല്ലു വിളിയായിരുന്നു. കരാര്‍ പ്രകാരം തീര്‍ഥാടകരുടെ വിവരങ്ങളെല്ലാം ഒരേയിടത്ത് സൂക്ഷിക്കാനുള്ള ക്ലൌഡ് സംവിധാനം കമ്പനി വികസിപ്പിക്കും. ഒറ്റ ക്ലിക്കിലൂടെ തീര്‍ഥാടകനെ സംബന്ധിച്ച വിവരങ്ങളും ലഭിക്കേണ്ട സേവനങ്ങളും അറിയാം. ഇതിലൂടെ ഈ വിഷയത്തിന് മാത്രം മന്ത്രാലയം ചിലവഴിക്കുന്ന തുകയുടെ പകുതി മതിയാകും ഇനി മുതല്‍. ഹജ്ജിന്റെ ഡിജിറ്റല്‍ മേഖല വിപുലപ്പെടുത്താന്‍ സ്വദേശി കമ്പനിയായ സിസ്കോയുമായും മന്ത്രാലയം കരാര്‍ ഒപ്പു വെച്ചു. ഹൈടക്കാകുന്ന ഹജ്ജ് സേവനങ്ങള്‍ വിപുലപ്പെടുത്താനാണ് പുതിയ കരാറുകള്‍.
Adjust Story Font
16