Quantcast

ആഗോള നിക്ഷേപ സംഗമം; ലുലു ഗ്രൂപ്പ് നൂറ് കോടി റിയാല്‍ നിക്ഷേപിക്കും 

കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    25 Oct 2018 7:31 PM GMT

ആഗോള നിക്ഷേപ സംഗമം; ലുലു ഗ്രൂപ്പ് നൂറ് കോടി റിയാല്‍ നിക്ഷേപിക്കും 
X

ലുലു ഗ്രൂപ്പ് സൗദി അറേബ്യയില്‍ നൂറ് കോടി റിയാലിന്റെ നിക്ഷേപം നടത്തും. ലുലു ചെയര്‍മാന്‍ എംഎ യൂസുഫലിയും കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ആഗോള നിക്ഷേപ സംഗമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.

നിക്ഷേപ സമ്മേളനം നടക്കുന്ന റിയാദ് റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയില്‍ ലുലു ഗ്രൂപ്പ് നൂറ് കോടി റിയാല്‍ കൂടി ചില്ലറ വ്യാപാര രംഗത്ത് നിക്ഷേപിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ അറിയിച്ചു. 14 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് നിലവില്‍ ലുലു ഗ്രൂപ്പിനുള്ളത്. രണ്ട് വര്‍ഷത്തിനകം 15 എണ്ണം കൂടി സ്ഥാപിക്കും.

‘നിലവിലുള്ള നൂറ് കോടി റിയാല്‍ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഇരട്ടിയാക്കുക. കിങ് അബ്ദുള്ള എക്ണോമിക് സിറ്റിയില്‍ 200 മില്യണ്‍ റിയാലിന്റെ ലോജിസ്റ്റിക്സ് പദ്ധതിയുണ്ടാകും. നിയോം പദ്ധതിയിലും ഗ്രൂപ്പിന് നിക്ഷേപമുണ്ടാകും’; ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു.

TAGS :

Next Story