ആഗോള നിക്ഷേപ സമ്മേളനത്തിന് സമാപനം; പശ്ചിമേഷ്യയുടെ വികസനം ഒന്നിച്ച് നടത്തും
സൗദിയിലെ റിയാദില്‍ മൂന്ന് ദിനം നീണ്ട ആഗോള നിക്ഷേപക സമ്മേളനം സമാപിച്ചു. സൗദിയുടേയും പശ്ചിമേഷ്യയുടേയും വികസന സാധ്യതകള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.
പശ്ചിമേഷ്യയുടെ ഭാവി നിര്‍വചിക്കുന്നതായിരുന്നു റിയാദില്‍ നടന്ന ആഗോള നിക്ഷേപ സമ്മേളനം. കഴിഞ്ഞ വര്‍ഷം നടന്ന സമ്മേളനത്തിന്റെ തുടര്‍ച്ച. പശ്ചിമേഷ്യയെ യൂറോപ്പാക്കുമെന്ന കിരീടാവകാശിയുടെ പ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന്റെ ഒടുക്കം. ബില്യണ്‍ കണക്കിന് ഡോളറിന്റെ കരാറുകളും പദ്ധതികളും പ്രഖ്യാപിച്ചായിരുന്നു സമ്മേളനത്തുടക്കം. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ചിലര്‍ സമ്മേളനത്തില്‍ നിന്നും വിട്ടു നിന്നു. ഇതിനാല്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഏഷ്യന്‍ രാജ്യങ്ങളുടെയും കമ്പനികളുടേയും സാന്നിധ്യമേറി. 35 സെഷനുകളിലായി വൈവിധ്യമേറിയതായിരുന്നു ചര്‍ച്ചകള്‍. എണ്ണയുടെ വൈവിധ്യപൂര്‍ണമായ ഉപയോഗവും വിവിധ സാധ്യതകളും ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ ഇന്ത്യന്‍ സാന്നിധ്യവും ഉണ്ടായിരുന്നു. അടുത്ത വര്‍ഷം ഇതേ സമയം സമ്മേളനത്തിന് റിയാദ് വീണ്ടും സാക്ഷ്യം വഹിക്കും. അറബ് രാജ്യങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റം ലക്ഷ്യം വെക്കുന്നതാകും അടുത്ത സമ്മേളനം.
Adjust Story Font
16