ഖശോഗിയുടെ മൃതദേഹം എവിടെ പോയെന്ന് പറയേണ്ടത് സൗദി: ഉര്‍ദുഗാന്‍
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ മൃതദേഹം എവിടെപ്പോയെന്ന് സൗദിയോട് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍. കുറ്റവാളികള്‍ സൗദികള്‍ ആയതുകൊണ്ടാണ് ഈ ചോദ്യമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. അതിനിടെ സൗദി യാത്രാ വിലക്ക് നീക്കിയ ഖശോഗിയുടെ മകന്‍ സലാഹ് അമേരിക്കയിലെത്തി.
ഒക്ടോബര്‍ രണ്ടിന് സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത ഉദ്യോഗസ്ഥരടക്കം 18 പേരെ സൗദി അറസ്റ്റ് ചെയിതിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഉര്‍ദുഖാന്റെ ആവശ്യം. മൃതദേഹം തുര്‍ക്കിയിലെ പ്രാദേശിക സഹായിക്ക് കൈമാറിയെന്നാണ് വിവരം.
വിഷയത്തില്‍ സൗദിയുടെ മറുപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തുര്‍ക്കി. ഇതിനിടെ ഖശോഗിയുടെ മകന്‍ സലാഹ് അമേരിക്കയിലേക്ക് പുറപ്പെട്ടു. അമേരിക്കയില്‍ സ്ഥിര താമസക്കാരനായ ഖശോഗി വാഷിങ്ടണ്‍ പോസ്റ്റില്‍ സൗദി കിരീടാവകാശിക്കെതിരെ വാര്‍ത്തകള്‍ എഴുതിയിരുന്നു.
Adjust Story Font
16