Quantcast

വിമാനം വൈകുന്നത് 45 മിനിട്ട് മുമ്പ് അറിയിക്കണമെന്ന് സൗദി സിവില്‍ ഏവിയേഷൻ

വിമാനം വൈകുന്ന സാഹചര്യത്തില്‍ ചുരുങ്ങിയത് 45 മിനുട്ട് മുമ്പെങ്കെിലും യാത്രക്കാരെ വിവിരമറിയിക്കണമെന്നാണ് സൗദി സിവില്‍ എവിയേഷന്‍ അതോറിറ്റി അറിയിപ്പ്

MediaOne Logo

Web Desk

  • Published:

    2 Nov 2018 1:15 AM GMT

വിമാനം വൈകുന്നത് 45 മിനിട്ട് മുമ്പ് അറിയിക്കണമെന്ന് സൗദി സിവില്‍ ഏവിയേഷൻ
X

വിമാനം വൈകുന്നത് 45 മിനിട്ട് മുമ്പ് അറിയിക്കണമെന്ന് സൗദി സിവില്‍ എവിയേഷന്‍. മൂന്ന് മണിക്കൂര്‍ വൈകിയാല്‍ ഭക്ഷണവും ആറ് മണിക്കൂര്‍ വൈകിയാല്‍ താമസവും നല്‍കണം. വിമാനം റദ്ദ് ചെയ്താല്‍ നഷ്ടപരിഹാരം നല്‍കണമെന്നും അതോറിറ്റി അറിയിച്ചു.

വിമാനം വൈകുന്ന സാഹചര്യത്തില്‍ ചുരുങ്ങിയത് 45 മിനുട്ട് മുമ്പെങ്കെിലും യാത്രക്കാരെ വിവിരമറിയിക്കണമെന്നാണ് സൗദി സിവില്‍ എവിയേഷന്‍ അതോറിറ്റി അറിയിപ്പ്. ഉപഭോക്തൃ അവകാശ സംരക്ഷണത്തിന്‍റെ ഭാഗമായാണ് ഈ നിര്‍ദേശം. വൈകുന്ന വിമാനം പുറപ്പെടുന്ന സമയവും കൃത്യമായി യാത്രക്കാരെ അറിയിച്ചിരിക്കണം. യാത്ര വൈകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം, താമസം എന്നിവയും വിമാന കമ്പനി ഒരുക്കണം. ആദ്യ മണിക്കൂറില്‍ ശീതളപാനീയം പോലുള്ള ഭക്ഷ്യവസ്തുക്കളാണ് നല്‍കേണ്ടത്. എന്നാല്‍ മൂന്ന് മണിക്കൂര്‍ വൈകുന്ന സാഹചര്യത്തില്‍ മുഖ്യഭക്ഷണം നല്‍കണം. ആറ് മണിക്കൂര്‍ വൈകുകയാണെങ്കില്‍ ഹോട്ടല്‍ താമസവും. അന്താരാഷ്ട്ര റൂട്ടിലുള്ള വിമാനം 14 ദിവസത്തിനുള്ള വിമാന കമ്പനി റദ്ദ് ചെയ്യുകയാണെങ്കില്‍ ടിക്കറ്റ് സംഖ്യ പൂര്‍ണമായോ ഭാഗികമായോ തിരിച്ചു നല്‍കണം. ഒപ്പം തത്തുല്യ സംഖക്കുള്ള നഷ്ടപരിഹാരവും നല്‍കണം. ആഭ്യന്തര റൂട്ടിലുള്ള വിമാനങ്ങള്‍ ഏഴ് ദിവസത്തിനകം റദ്ദ് ചെയ്താലും ഇതേ രീതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാന കമ്പനി ബാധ്യസ്തമാണെന്ന് സിവില്‍ എവിയേഷന്‍ അതോറിറ്റി വിശദീകരിച്ചു.

TAGS :

Next Story