സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ; മരിച്ചവരുടെ എണ്ണം ഇരുപത് കവിഞ്ഞു
സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയിലും മലവെള്ളപ്പാച്ചിലിലും മരിച്ചവരുടെ എണ്ണം ഇരുപത് കവിഞ്ഞു. അസാധാരണമായ മഴയാണ് ഒരാഴ്ചക്കിടെ രാജ്യത്തുണ്ടായത്. മലവെള്ളപ്പാച്ചിലിലൂടെ സാഹസികമായി വാഹനമോടിച്ചവരാണ് അപകടത്തില്‍ പെട്ടവരിൽ കൂടുതലും.
രാജ്യത്തിന്റെ മലയോര പ്രവിശ്യകളില്‍ കനത്ത മഴയാണ് പെയ്തൊഴിയുന്നത്. ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം ഇരുപത് കവിഞ്ഞു. നാന്നൂറോളം പേരെ രക്ഷപ്പെടുത്തി. നിരവധി വാഹനങ്ങള്‍ ഒലിച്ചു പോയിട്ടുണ്ട്.
മക്കയിലും മദീനയിലും മഴയെ തുടർന്ന് റോഡുകൾ തകര്‍ന്നു. ഹൈവേകളിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ജിദ്ദ, മക്ക, ത്വാഇഫ് എന്നിവിടങ്ങളിൽ നല്ല മഴയാണ് ഇന്നലെ വരെ.
മലമുകളിൽ നിന്ന് പാറക്കല്ലുകൾ വീഴാനുള്ള സാധ്യത കണക്കിലെടുത്ത് മക്ക ത്വാഇഫ് അൽകറാ മല റോഡ് അടച്ചു. മഹ്ദ്, യാമ്പു, ഖൈബർ, വാദി ഫറഅ് എന്നിവിടങ്ങളിലും ശക്തമായിരുന്നു മഴ. ഇന്ന് രാത്രിയോടെ മഴക്ക് ശമനമാകും. മിക്ക പ്രവിശ്യകളിലും കാലാവസ്ഥ തണുപ്പിലേക്ക് മാറുകയാണ്
Adjust Story Font
16