സൗദിയില്‍ വനിതകള്‍ക്ക് പുതിയ ഒന്‍പത് ഡ്രൈവിങ് സ്കൂളുകള്‍ തുറക്കും
രാജ്യത്തെ എല്ലാ മേഖലയിലും വനിതകള്‍ക്ക് പുതിയ ഡ്രൈവിങ് സ്കൂളുകള്‍ തുറക്കാനാണ് തീരുമാനം.
സൗദിയില്‍ വനിതകള്‍ക്ക് പുതിയ ഒന്‍പത് ഡ്രൈവിങ് സ്കൂളുകള്‍ തുറകുമെന്ന് ട്രാഫിക് മേധാവി. സ്ത്രീകള്‍ക്കുള്ള പുതിയ ഡ്രൈവിങ് സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. രാജ്യത്തെ എല്ലാ മേഖലയിലും വനിതകള്‍ക്ക് പുതിയ ഡ്രൈവിങ് സ്കൂളുകള്‍ തുറക്കാനാണ് തീരുമാനം.
ട്രാഫിക് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയാണ് തീരുമാനം അറിയിച്ചത്. വനിത ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ചിരുന്നു. ഈ സാചര്യത്തിലാണ് കുറവ് നികത്താന്‍ പുതിയ ഡ്രൈവിങ് സ്കൂളുകള്‍. ഡ്രൈവിങ് വശമുള്ളവര്‍ക്ക് ആറ് മണിക്കൂര്‍ ക്ലാസാണ് നിലവിവെ നിബന്ധന. ഡ്രൈവിങ് അറിയാത്തവര്‍ക്ക് 30 മണിക്കൂര്‍ ക്ലാസുണ്ടാകും. നിരവധി വനിതകള്‍ ആറ് മണിക്കൂര്‍ ക്ലാസ് കഴിഞ്ഞ് ലൈസന്‍സ് കരസ്ഥമാക്കുകയും തങ്ങളുടെ യോഗ്യത തെളിയിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ള പുതിയ ഡ്രൈവിങ് സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. രാജ്യത്തെ എല്ലാ മേഖലയിലും വനിതകള്‍ക്ക് പുതിയ ഡ്രൈവിങ് സ്കൂളുകള്‍ തുറക്കുമെന്നും അല്‍ബസ്സാമി പറഞ്ഞു.
Adjust Story Font
16