സ്വദേശിവത്കരണം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് സൗദി
ആദ്യ ഘട്ടമായി ജിദ്ദ വിമാനത്താവളത്തിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു.
സൗദി വിമാനത്താവളങ്ങളിലെ ജോലികള്‍ സ്വദേശിവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ആദ്യ തൊഴില്‍ ഗതാഗത മന്ത്രാലയം വിളിച്ചു ചേര്‍ത്തു. സ്വദേശിവത്കരണ പദ്ധതി സംബന്ധിച്ച് വിവിധ കമ്പനികളുമായി യോഗത്തിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം. ആദ്യ ഘട്ടമായി ജിദ്ദ വിമാനത്താവളത്തിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി സ്വദേശികള്‍ക്ക് പരിശീലനം നല്‍കും.
ഏതൊക്കെ തസ്തികകള്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടും എന്നത് സംബന്ധിച്ച് മന്ത്രാലയം ഉത്തരവ് പ്രകാരമാകും തീരുമാനം എടുക്കുക. ജിദ്ദ വിമാനത്താവള സ്വദേശിവത്കരണത്തിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയവും വിമാനത്താവള മേധാവികളും വിമാന കമ്പനി മാനേജര്‍മാരും യോഗം ചേര്‍ന്നു. ജിദ്ദയിലായിരുന്നു പ്രാഥമിക യോഗം. സ്വദേശിവത്കരണ പദ്ധതി സംബന്ധിച്ച് വിവിധ കമ്പനികളുമായി യോഗത്തിൽ ധാരണയിലെത്തിയിട്ടുണ്ട്.
Adjust Story Font
16