Quantcast

ഇലക്ട്രോണിക്സ് മേഖലയിലെ സ്വദേശിവത്കരണം പൂര്‍ത്തിയായി; ഞായര്‍ മുതല്‍ പരിശോധന

ഇവ വിൽക്കുന്ന കടകളിൽ ഇനി മുതല്‍ 70 ശതമാനം സ്വദേശികളായിരിക്കണം. അതായത് പത്ത് പേരുള്ള കടയില്‍ ഏഴും സൗദികള്‍.

MediaOne Logo

Web Desk

  • Published:

    10 Nov 2018 1:53 AM GMT

ഇലക്ട്രോണിക്സ് മേഖലയിലെ സ്വദേശിവത്കരണം പൂര്‍ത്തിയായി; ഞായര്‍ മുതല്‍ പരിശോധന
X

സൗദിയിലെ ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ് തൊഴില്‍ മേഖലയിലും സൗദി വല്‍ക്കരണം പൂര്‍ത്തിയായി. വാച്ചുകളും കണ്ണടകളും വില്‍ക്കുന്ന കടകളില്‍ ഞായറാഴ്ച മുതല്‍ പരിശോധന ശക്തമാക്കും.

ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ച്, കണ്ണട, വിൽപന മേഖലയിലാണ് സ്വദേശിവത്കരണം പ്രാബല്യത്തിലായത്. ഇവ വിൽക്കുന്ന കടകളിൽ ഇനി മുതല്‍ 70 ശതമാനം സ്വദേശികളായിരിക്കണം. അതായത് പത്ത് പേരുള്ള കടയില്‍ ഏഴും സൗദികള്‍. 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടമാണിത്.

വന്‍ കച്ചവടം നടക്കുന്ന മേഖലയാണ് ഇലക്ട്രോണിക്സ് മേഖല. നിര്‍മാണ മേഖല സജീവമാകാനിരിക്കുന്ന സാഹചര്യത്തില്‍ സ്വദേശികളെ നിയമിച്ച് നീങ്ങാനാണ് ഭൂരിഭാഗം പേരുടെയും ശ്രമം. വാച്ച് കടകള്‍ പലതും പൊതു കടകളാക്കാനുള്ള ശ്രമത്തിലാണ്.

കണ്ണട കടയുടമകളും സ്വദേശികളെ നിയമിച്ച് നീങ്ങേണ്ട സാഹചര്യത്തിലാണ്. ഞായറാഴ്ച മുതല്‍ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പരിശോധന തുടങ്ങും. സെപ്തംബറിലാരംഭിച്ച ഒന്നാം ഘട്ടത്തില്‍ റെഡിമെയ്ഡ്, വാഹനവില്‍പന, വീട്ടുപകരണ മേഖലകള്‍ ഉള്‍പ്പെട്ടിരുന്നു.

TAGS :

Next Story