ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രി ജര്‍മി ഹണ്ട് സൗദി ഭരണാധികാരിയുമായി ചര്‍ച്ച നടത്തി
റിയാദില്‍ നടന്ന കൂടിക്കാഴ്ചയില്‍ യമന്‍ യുദ്ധവും ജമാല്‍ ഖശോഗിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണവും ചര്‍ച്ചയായി.
ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രി ജര്‍മി ഹണ്ട് സൌദി ഭരണാധികാരിയുമായി ചര്‍ച്ച നടത്തി. റിയാദില്‍ നടന്ന കൂടിക്കാഴ്ചയില്‍ യമന്‍ യുദ്ധവും ജമാല്‍ ഖശോഗിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണവും ചര്‍ച്ചയായി.
സല്‍മാന്‍ രാജാവുമായി യമാമ കൊട്ടാരത്തിലായിരുന്നു ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രിയുടെ കൂടിക്കാഴ്ച. യമന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ബ്രിട്ടന്റെ ആവശ്യം ജര്‍മി ഹണ്ട് ഉന്നയിച്ചെന്ന് മാധ്യമങ്ങള്‍ പറയുന്നു. വിഷയത്തില്‍ ബ്രിട്ടന്റെ നിലപാട് അറിയ്ക്കാന്‍ കൂടിയാണ് വിദേശ കാര്യ മന്ത്രി റിയാദില്‍ എത്തിയത്. ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ അന്വേഷണം സുതാര്യമാകണമെന്നും ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സൌദിയുടെ നിലപാട് രാജാവും കിരീടാവകാശിയും ബ്രിട്ടണെ അറിയിച്ചിട്ടുണ്ട്. മേഖലയിലെ വിവിധ വിഷയങ്ങളും നയതന്ത്ര കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചായി. സൌദിയുമായി നിരവധി ആയുധ വ്യാപാരക്കരാര്‍ നിലവിലുള്ള രാജ്യമാണ് ബ്രിട്ടണ്‍. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ഇന്ന് കൂടിക്കാഴ്ച നടക്കും.
Adjust Story Font
16