യമന്‍ വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടന്ന ആരോപണം നിഷേധിച്ച് സൗദി
സാധാരണക്കാരെയല്ല, ഹൂതി കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യം വെക്കുന്നത്. അവിടെയാണ് ആക്രമണം നടത്തുന്നതെന്നും സൗദി പറഞ്ഞു.
യമനില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വ്യോമാക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന വാദം നിഷേധിച്ച് സൗദി അറേബ്യ. ആരോപണമുയര്‍ന്ന ഏഴ് സംഭവങ്ങള്‍ സംബന്ധിച്ചുമുള്ള അന്വേഷണം പൂര്‍ത്തിയാക്കിയാണ് സൗദിയുടെ വാദം. രണ്ട് സംഭവങ്ങളില്‍ കൊല്ലപ്പെട്ടത് ഹൂതി വിമതരാണെന്നും വസ്തുതാന്വേഷണ സംഘം പറഞ്ഞു.
റിയാദ് സായുധ സൈനിക ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സൗദിയുടെ യമന്‍ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. വാര്‍ത്താ സമ്മേളനത്തില്‍ സൗദി സഖ്യസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 2015 മുതല്‍ 2017 വരെയുള്ള ഏഴ് സംഭവങ്ങളിലാണ് സംയുക്ത സമിതി അന്വേഷണം നടത്തിയത്. ഇതില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന വാദം അന്വേഷണ സംഘത്തിന്റെ വക്താവ് കോണ്‍സുലാര്‍ മന്‍സൂര്‍ അല്‍ മന്‍സൂര്‍ തള്ളി.
സാധാരണക്കാരെയല്ല, ഹൂതി കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യം വെക്കുന്നത്. അവിടെയാണ് ആക്രമണം നടത്തുന്നതും. ബസ്സിന് നേരെ നടത്തിയ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന വാദവും മന്‍സൂര്‍ നിഷേധിച്ചു. അന്ന് നടന്ന അപകടത്തിന് പിന്നില്‍ സഖ്യസേനയല്ല. കൊല്ലപ്പെട്ട കേസുകളില്‍ സാധാരണക്കാരാണെന്ന വാദവും സംഘം തള്ളി.
കൊല്ലപ്പെട്ടത് ഹൂതി നേതാക്കളാണെന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അടക്കമുള്ളവര്‍ക്ക് ഇത് കൈമാറുമെന്നും അന്വേഷണ സംഘം അറിയിച്ചു.
Adjust Story Font
16