Quantcast

സൗദിയില്‍ ഫാര്‍മസികളിലെ സ്വദേശിവത്കരണം ഉടന്‍

ഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്തു വർഷത്തിനകം സമ്പൂർണ സ്വദേശിവതരണം എന്നതാണ് മന്ത്രാലത്തിന്റെ പദ്ധതി.

MediaOne Logo

Web Desk

  • Published:

    19 Nov 2018 11:06 PM GMT

സൗദിയില്‍ ഫാര്‍മസികളിലെ സ്വദേശിവത്കരണം ഉടന്‍
X

സൗദിയിലെ ഫാർമസികളിലെ സ്വദേശിവത്കരണം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് സൗദി തൊഴിൽ മന്ത്രി. പത്തു വര്‍ഷത്തിനകം സമ്പൂര്‍ണ സ്വദേശിവത്കരണമാണ് ലക്ഷ്യം. രാജ്യത്ത് ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകളില്‍ ഭൂരിഭാഗവും വിദേശികളാണ്. ഇവിടങ്ങളിലെ സ്വദേശിവത്ക്കരണം ഒരു മാസത്തിനകം ആരംഭിക്കാനാണ് സൗദി തീരുമാനം.

എഞ്ചിനീയർ അഹ്‌മദ്‌ അൽ രാജിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. പുതുതായി ബിരുദമെടുത്തു പുറത്തു വരുന്ന സ്വദേശികളെ ഫാർമസികളിൽ നിയമിക്കും. ഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്തു വർഷത്തിനകം സമ്പൂർണ സ്വദേശിവതരണം എന്നതാണ് മന്ത്രാലത്തിന്റെ പദ്ധതി.

ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കനുസരിച്ച് രാജ്യത്ത് 8,665 ഫാർമസികളാണുള്ളത്. ഇതിൽ 24,265 ഫാര്‍മസിസ്റ്റുകളുണ്ട്. നിലവിൽ ഫാർമസിസ്റ്റുകളിൽ 93 ശതമാനം വിദേശികളും 7 ശതമാനം സ്വദശികളുമാണ്. 2027നുള്ളിൽ സൗദി വിപണിക്ക് ആവശ്യമായ ഫാർമസിസ്റ്റുകൾ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങും എന്നതാണ് തൊഴിൽ മന്ത്രാലയത്തിൻറെ പ്രതീക്ഷ. അതനുസരിച്ചാണ് മന്ത്രാലം പ്ലാൻ തയാറാക്കിയിട്ടുള്ളത്. ഓരോ വർഷവും ബിരുദം കഴിഞ്ഞിറങ്ങുന്നവരെ ഉടൻ ജോലിയിൽ നിയമിച്ച് സ്വദേശി അനുപാതം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story