Quantcast

സ്ഥാപനങ്ങള്‍ ‘വാറ്റ്’ സംവിധാനത്തിലേക്ക് മാറാന്‍ സൗദി നിര്‍ദേശം

പ്രതിവർഷം മൂന്നേമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യുക നിർബന്ധമാണ്.

MediaOne Logo

Web Desk

  • Published:

    22 Nov 2018 9:23 PM GMT

സ്ഥാപനങ്ങള്‍ ‘വാറ്റ്’ സംവിധാനത്തിലേക്ക് മാറാന്‍ സൗദി നിര്‍ദേശം
X

സൗദിയില്‍ മുന്നേമുക്കാല്‍ ലക്ഷം റിയാലിൽ കൂടുതൽ വരുമാനം പ്രതിവര്‍ഷം നേടുന്ന സ്ഥാപനങ്ങൾ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിപ്പ്. ഡിസംബര്‍ ഇരുപതിന് മുമ്പ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. നിശ്ചിത സമയത്തിനകം വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.

ജനുവരി ഒന്ന് മുതലാണ് സൗദിയിൽ അഞ്ചു ശതമാനം മൂല്യവർധിത നികുതി നിലവിൽ വന്നത്. പത്തു ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾ കഴിഞ്ഞ വര്‍ഷം ഡിസംബർ 20ന് മുമ്പായി നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. പ്രതിവർഷ വരുമാനം 10 ലക്ഷം റിയാലിൽ കവിയാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ ഡിസംബര്‍ 20നു മുമ്പായി മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്താൽ മതി.

പ്രതിവർഷം മൂന്നേമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യുക നിർബന്ധമാണ്. ഇതിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്‌ട്രേഷൻ നിർബന്ധമല്ല. മൂല്യവർധിത നികുതി നിലവിൽവന്ന ശേഷം സകാത്ത്, നികുതി അതോറിറ്റി നടത്തിയ പരിശോധനകളിൽ നിരവധി സ്ഥാപനങ്ങളുടെ നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഓരോ മാസത്തിലും നികുതി റിട്ടേണുകൾ സമർപ്പിക്കൽ നിർബന്ധമാണ്. മറ്റുള്ളവര്‍ ഓരോ മൂന്നു മാസത്തിലുമാണ് നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്.

TAGS :

Next Story