റിയാദ് മെട്രോ അടുത്ത വര്‍ഷത്തോടെ ഓടി തുടങ്ങും
നൂറ്റി മുപ്പത്തിനാല് കി.മീ ദൈര്‍ഘ്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് പൂര്‍ത്തിയാകുന്നത്.
സൗദി തലസ്ഥാനത്ത് പൂര്‍ത്തിയാകുന്ന റിയാദ് മെട്രോ പദ്ധതിയുടെ ജോലികള്‍ക്ക് വേഗതയേറി. അടുത്ത വര്‍ഷാവസാനത്തോടെ പരീക്ഷണ ഓട്ടം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. മെട്രോയുടെ എട്ട് സ്റ്റേഷനുകള്‍ക്ക് സ്വകാര്യ കമ്പനികളുടെ പേരാണ് നല്‍കുന്നത്.
നൂറ്റി മുപ്പത്തിനാല് കി.മീ ദൈര്‍ഘ്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് പൂര്‍ത്തിയാകുന്നത്. തൊണ്ണൂറ് ശതമാനത്തിലേറെ ജോലികള്‍ പൂര്‍ത്തിയായി. പാലങ്ങളില്‍ സൗന്ദര്യവത്കരണ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ കാലാവസ്ഥാ പ്രശ്നങ്ങള്‍ ജോലിയെ ബാധിച്ചു എങ്കിലും അതിവേഗത്തില്‍ പുരോമഗിക്കുകയാണ് പ്രവൃത്തികള്‍.
അടുത്ത വര്‍ഷാവസാനത്തോടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കാനാണ് പദ്ധതി. മെട്രോയുടെ എട്ട് സ്റ്റേഷനുകള്‍ക്ക് രാജ്യത്തെ സ്വകാര്യ പ്രമുഖ സ്ഥാപനങ്ങള്‍ അര്‍ഹത നേടിയിരുന്നു. രാജ്യത്തെ പെട്രോ കെമിക്കല്‍ ഭീമനായ സാബിക്, സൗദി ടെലികോം, അല്‍ബിലാദ് ബാങ്ക്, സൗദി ബ്രിട്ടീഷ് ബാങ്ക്, അല്‍ ഇന്‍മാ ബാങ്ക്, സുലൈമാന്‍ ഹബീബ് മെഡിക്കല്‍സ്, ഗര്‍നാത സെൻറര്‍, മാജിദ് അല്‍ഫതീം എന്നിവയാണ് യോഗ്യത നേടിയ കമ്പനികള്‍. രണ്ട് സ്റ്റേഷനുകളുടെ കരാര്‍ സാപ്ത്കോ നേരത്തെ സ്വന്തമാക്കിയിരുന്നു.
Adjust Story Font
16