കരിപ്പൂരിൽ നിന്നുള്ള സൗദി എയർലൈൻസ് സർവീസുകളുടെ എണ്ണം ഇനിയും വർദ്ധിപ്പിച്ചേക്കുമെന്ന് സൗദി
ഡിസംബർ 5ന് കോഴിക്കോട് നിന്നുള്ള സർവ്വീസ് പുനരാരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സൗദി അധികൃതർ മീഡിയവണുമായി സംസാരിച്ചത്.
കരിപ്പൂരിൽ നിന്ന് ജിദ്ദ റിയാദ് സെക്ടറുകളിലേക്കുള്ള സൗദി എയർലൈൻസ് വിമാനസർവീസുകളുടെ എണ്ണം ഇനിയും വർദ്ധിപ്പിച്ചേക്കുമെന്ന് സൗദി അധികൃതർ. ഡിസംബർ 5ന് കോഴിക്കോട് നിന്നുള്ള സർവ്വീസ് പുനരാരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സൗദി അധികൃതർ മീഡിയവണുമായി സംസാരിച്ചത്.
നിലവിൽ കോഴിക്കോട് നിന്ന് ജിദ്ദ റിയാദ് സെക്ടറുകളിലേക്ക പ്രതിദിന സർവീസുകളാണ് സൗദി എയർലൈൻസ് ആരംഭിക്കുന്നത്. ഇതിൽ ജിദ്ദയിലേക്ക് നാലുദിവസവും റിയാദിലേക്ക് മൂന്നുദിവസവും സർവീസുകൾ നടത്തും. ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്താൻ ഒരുക്കമാണെന്ന് സൗദി എയർലൈൻസ് കൺട്രി മാനേജർ ഇബ്രാഹിം അൽ കുബ്ബി മീഡിയവണിനോട് പറഞ്ഞു. കരിപ്പൂരിലേത് തങ്ങളുടെ വിജയകരമായ ഓപ്പറേഷൻ ആയിരിക്കുമെന്ന് ഓപ്പറേഷൻ മാനേജർ ഹാനി അൽ ജുൽഹും പറഞ്ഞു.
Next Story
Adjust Story Font
16