Quantcast

ഖഷോഗി വധം: സി.ഐ.എയെ രൂക്ഷമായി വിമര്‍ശിച്ച് സൗദി രാജകുമാരന്‍

സി.ഐ.എ വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ സംഘമാണെന്നും അവരുടെ നിരീക്ഷണങ്ങളെ മുഖവിലക്കെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    26 Nov 2018 3:00 AM GMT

ഖഷോഗി വധം: സി.ഐ.എയെ രൂക്ഷമായി വിമര്‍ശിച്ച് സൗദി രാജകുമാരന്‍
X

ഖഷോഗി വധത്തില്‍ സി.ഐ.എ കണ്ടെത്തലുകളെ രൂക്ഷമായി വിമര്‍ശിച്ച് സൗദി രാജകുമാരന്‍. സൗദിയിലെ മുതിര്‍ന്ന രാജകുമാരന്‍ തുര്‍ക്കി അല്‍ ഫൈസലാണ് അബൂദബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്പോള്‍ അമേരിക്കന്‍ ചാര സംഘടനക്കെതിരെ രംഗത്തെത്തിയത്. സി.ഐ.എ വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ സംഘമാണെന്നും അവരുടെ നിരീക്ഷണങ്ങളെ മുഖവിലക്കെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൌദി രാജ കുടുംബത്തിന് പങ്കുണ്ട് എന്ന തരത്തില്‍ സി.ഐ.എയുടേതായി പുറത്തുവന്ന റിപ്പോര്‍ട്ടുകളാണ് രാജകുമാരനെ ചൊടിപ്പിച്ചത്. അബൂദബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്പോള്‍ സി.ഐ.എ കണ്ടെത്തലുകളെ രൂക്ഷമായ ഭാഷയിലാണ് തുര്‍ക്കി അല്‍ ഫൈസല്‍ വിമര്‍ശിച്ചത്. സി.ഐ.എയുടേത് അവസാന വാക്കല്ല എന്നും അവരുടെ നിരീക്ഷണങ്ങളെ മുഖവിലക്കെടുക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. ഇറാഖില്‍ കൂട്ട നശീകരണായുധങ്ങളുണ്ടെന്ന സി.ഐ.എ കണ്ടെത്തല്‍ ഉദാഹരണമാണ്.

സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമാണ് മുതിര്‍ന്ന സൗദി രാജകുമാരന്‍ കൂടിയായ തുര്‍ക്കി അല്‍ ഫൈസല്‍. സി.ഐ.എ കണ്ടെത്തലുകളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ തള്ളിപ്പറഞ്ഞ പശ്ചാത്തലത്തിലാണ് തുര്‍ക്കി അല്‍ ഫൈസലിന്റെ വിമര്‍ശനം. രാജകുടുംബത്തിനെതിരായ വിമര്‍ശനങ്ങളെ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും സൗദിയെ ലക്ഷ്യം വെച്ച് നടക്കുന്ന മാധ്യമ ക്യാന്പയിന്‍ വിജയിക്കില്ലെന്നും സൗദി അറേബ്യ നേരത്തെ പ്രതികരിച്ചിരുന്നു.

TAGS :

Next Story