ഇ -മൈഗ്രേറ്റ് രജിസ്ട്രേഷനെതിരെ സുപ്രീംകോടതിയില്‍ പോകാന്‍ ട്രാവല്‍ ഏജന്‍സികളുടെ നീക്കം
ധൃതി പിടിച്ച് നടപ്പാക്കിയാല്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടമുണ്ടാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. കേസ് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട് സൌദിയിലെ ട്രാവല്‍സ് ഉടമകള്‍.
ജനുവരി മുതല്‍ പ്രാബല്യത്തിലാകുന്ന ഇ-മൈഗ്രേറ്റ് രജിസ്ട്രേഷനെതിരെ സുപ്രീംകോടതിയില്‍ കേസിനു പോകാന്‍ ട്രാവല്‍ ഏജന്‍സികളുടെ നീക്കം. ധൃതി പിടിച്ച് നടപ്പാക്കിയാല്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടമുണ്ടാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. കേസ് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട് സൌദിയിലെ ട്രാവല്‍സ് ഉടമകള്‍.
ഈ മാസമാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍ക്കടക്കം ഇ -മൈഗ്രേറ്റ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. ഇത് ധൃതി പിടിച്ച് നടപ്പാക്കുന്നതിനെതിരെയാണ് സാമൂഹ്യ പ്രവര്‍ത്തകരും ട്രാവല്‍ ഏജന്‍സികളും രംഗത്ത് എത്തിയത്.
ധൃതി പിടിച്ച് നടപ്പാക്കിയാല്‍ നിരവധി പേര്‍ക്ക് ജോലിനഷ്ടമുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക. 18 രാജ്യങ്ങളിലേക്ക് മാത്രം നടപടി ചുരുക്കിയതിന്റെ കാരണവും അറിയണം. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിലേക്ക് കാര്യങ്ങള്‍ നീക്കുന്നത്.
ഒരു മാസം കഴിഞ്ഞാല്‍ നാട്ടില്‍ പോകുന്ന എല്ലാവരും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഗള്‍ഫില്‍ നിന്നും ഇത് നടത്താം. പക്ഷേ, സൌദിയിലടക്കം ഗ്രാമ പ്രദേശങ്ങളിലെ തൊഴിലാളികളില്‍ പലരും സംവിധാനം തന്നെ അറിഞ്ഞിട്ടില്ല.
Adjust Story Font
16