സൗദിയിലെ വന്‍കിട പദ്ധതികളില്‍ നിക്ഷേപമിറക്കാന്‍ ഇന്ത്യ
രണ്ട് ട്രില്യന്‍ റിയാലിന്‍െറ പദ്ധതികളില്‍ മുഖ്യപങ്ക് ഏറ്റെടുക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്
സൗദിയില്‍ ആരംഭിക്കുന്ന ഭീമന്‍ പദ്ധതികളില്‍ മുതലിറക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി സൗദിയിലെ സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖിദ്ദിയ്യ, നിയോം, ചെങ്കടല്‍ പദ്ധതികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികള്‍ ഏറ്റെടുക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.
സൗദിയിലെ വന്‍കിട പദ്ധതികളാണ് നിയോം, ഖിദ്ദിയ്യ, ചെങ്കടല്‍ പദ്ധതികള്‍. ഇതിലേക്കുള്ള അടിസ്ഥാന സൌകര്യ പദ്ധതികള്‍ തുടങ്ങാനിരിക്കുകയാണ്. ഈ ആവശ്യത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒൗദ്യോഗിക സംഘം വൈകാതെ സൗദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി സൗദി തലസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഫ്യൂച്ചര്‍ ഇന്‍വസ്റ്റ്മെന്‍റ് സമ്മേളനത്തില്‍ ഇന്ത്യയും പങ്കെടുത്തിരുന്നു.
രണ്ട് ട്രില്യന്‍ റിയാലിന്‍െറ പദ്ധതികളില്‍ മുഖ്യപങ്ക് ഏറ്റെടുക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. സൗദി സന്ദര്‍ശിക്കുന്ന സംഘത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പുറമെ സ്വകാര്യ മേഖലയില്‍ നിന്നുള്ള പ്രമുഖരും ഉള്‍പ്പെടും. ഇന്‍ഫ്രസ്റ്റ്രക്ചര്‍, ഭവന പദ്ധതി എന്നിവയിലാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്.
Adjust Story Font
16